Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതീവ്രവാദ ...

തീവ്രവാദ പ്രവര്‍ത്തനം: മൂന്ന് പേര്‍ക്ക് തടവ്

text_fields
bookmark_border
തീവ്രവാദ  പ്രവര്‍ത്തനം: മൂന്ന് പേര്‍ക്ക് തടവ്
cancel

മനാമ: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കേസില്‍ അറസ്​റ്റിലായിരുന്ന മൂന്ന് പേര്‍ക്ക് നാലാം ഹൈക്ര ിമിനല്‍ കോടതി തടവ് വിധിച്ചു. ഒന്നും മൂന്നും പ്രതികൾക്ക് 10 വര്‍ഷം തടവും രണ്ടാമത്തെ പ്രതിക്ക് ഏഴ് വര്‍ഷം തടവുമാണ് വിധിച്ചത്. ഒന്നാം പ്രതി 600 ദിനാറും മൂന്നാം പ്രതി 500 ദിനാറും പിഴയടക്കണമെന്നും വിധിയുണ്ട്. ഇവർ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധം കൈവശം വെക്കുകയും പരിശീലനം നേടുകയും ചെയ്​തതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ബനീജംറയില്‍ സ്ഫോടക വസ്​തുക്കള്‍ എത്തിച്ചത് ഒന്നാം പ്രതിയാണ്. മൂന്നാം പ്രതിയില്‍ നിന്ന് ഒന്നാം പ്രതി ആയുധ പരിശീലനം നേടിയതായും തെളിഞ്ഞിരുന്നു. തെളിവുകള്‍ പ്രതികൂലമായ സാഹചര്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story