Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാറ്റ്​ ബോധവത്​കരണം...

വാറ്റ്​ ബോധവത്​കരണം തുടരുന്നു ഉദ്യോഗസ്​ഥർക്കായി ശിൽപശാല നടത്തി

text_fields
bookmark_border
വാറ്റ്​ ബോധവത്​കരണം തുടരുന്നു ഉദ്യോഗസ്​ഥർക്കായി ശിൽപശാല നടത്തി
cancel

മനാമ: മൂല്യവർധിത നികുതി (വാറ്റ്​) സംബന്ധിച്ച ബോധവത്​കരണ പരിപാടികളുടെ തുടർച്ചയായി നാഷനൽ ബ്യൂറോ ഫോർ ടാക്​സേ ഷൻ (എൻ.ബി.ടി) ശിൽപശാല സംഘടിപ്പിച്ചു. വിവിധ സർക്കാർ സമിതികൾക്കായാണ്​ ഇന്നലെ ശിൽപശാല നടന്നത്​. ഇതിൽ 30ഒാളം സർക്കാർ വ ിഭാഗങ്ങൾ പ​െങ്കടുത്തു. വാറ്റി​​​െൻറ അടിസ്​ഥാന തത്വങ്ങളും നടപ്പാക്കുന്ന രീതിയും ഇതിൽ വിശദീകരിച്ചു. 1,400ഒാളം പൊതുസേവനങ്ങൾക്ക്​ വാറ്റ്​ ബാധകമല്ലെന്ന മന്ത്രിസഭ തീരുമാനം ഉദ്യോഗസ്​ഥരെ എൻ.ബി.ടി അധികൃതർ ഒാർമിപ്പിച്ചു. ഹമദ്​ രാജാവി​​​െൻറ നിർദേശ പ്രകാരമായിരുന്നു ഇൗ തീരുമാനം. വാറ്റ്​ കൃത്യമായി നടപ്പാക്കാനും ജനങ്ങൾക്കും ഉദ്യോഗസ്​ഥർക്കും ഇൗ വിഷയത്തിൽ അവഗാഹമുണ്ടാകാനും തുടർ പരിപാടികൾ നടത്തുമെന്ന്​ എൻ.ബി.ടി അറിയിച്ചു. വാറ്റ്​ നടപ്പാക്കുന്നതിനായി 1,300 ഒാളം വ്യാപാരികൾ ഇതിനകം രജിസ്​റ്റർ ചെയ്​തിട്ടുണ്ട്. ഇതിൽ പ്രാദേശിക, അന്താരാഷ്​ട്ര വ്യാപാരികൾ ഉൾപ്പെടും. വാറ്റ്​ ബോധവത്​കരണത്തി​​​െൻറ ഭാഗമായി ആരംഭിച്ച കോൾ സ​​െൻറർ ഇതിനകം ഏഴായിരത്തിലധികം സംശയങ്ങൾക്ക്​ മറുപടി നൽകിയതായും അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്​.

രജിസ്​റ്റർ ചെയ്​ത എല്ലാ വ്യാപാരികളും വാറ്റ്​ ​രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​ പ്രദർശിപ്പിക്കണമെന്നത്​ നിയമപരമായ ബാധ്യതയാണ്​. ഇതിനുശേഷം മാത്രമേ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്താൻ പാടുള്ളൂ. രജിസ്​ട്രേഷൻ നില അറിയാനായി വെബ്​സൈറ്റിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. ഇത്​ പരിശോധിക്കാവുന്നതാണ്​.ജി.സി.സി ഉടമ്പടി പ്രകാരമാണ്​ ബഹ്​റൈനിലും വാറ്റ്​ ഏർപ്പെടുത്തുന്നത്​. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്​ഥാപനങ്ങൾക്കാണ്​ ബാധകമാവുന്നത്​. രജിസ്​ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്​സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്​. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്​ത്രം, ഹോ ട്ടൽ റെസ്​റ്റോറൻറ്​, വാഹന മേഖലകൾക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​. ഉപ​ഭോക്താക്കൾക്ക്​ വാറ്റ്​ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്​ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. വാറ്റ്​ ഇളവ്​ ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ എൻ.ബി.ടി പുറത്തുവിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story