Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷോപ്പ്​ ബഹ്​റൈൻ:...

ഷോപ്പ്​ ബഹ്​റൈൻ: ‘ഫെസ്​റ്റിവൽ സിറ്റി’ 17 മുതൽ

text_fields
bookmark_border
ഷോപ്പ്​ ബഹ്​റൈൻ: ‘ഫെസ്​റ്റിവൽ സിറ്റി’ 17 മുതൽ
cancel

മനാമ: ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ.എ)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏ റ്റവും വലിയ ഷോപ്പിങ്​ മേളയായ ‘ഷോപ്പ്​ ബഹ്​റൈ​​​​െൻറ’ ഭാഗമായുള്ള ‘ഫെസ്​റ്റിവൽ സിറ്റി’ കാർണിവലിന്​ ഇൗ മാസം 17 ന്​ തുടക്കമാകും. ബി.ടി.ഇ.എ അധികൃതർ വാർത്താസ​മ്മേളനത്തിൽ അറിയിച്ചതാണ്​ ഇക്കാര്യം. ഇൻറർനാഷനൽ സർക്യൂട്ടിലാണ്​ ‘ഫ െസ്​റ്റിവൽ സിറ്റി’ നടക്കുന്നത്​. കഴിഞ്ഞ രണ്ടാഴ്​ചയായി നടക്കുന്ന ‘ഷോപ്പ്​ ബഹ്​റൈനോ’ടനുബന്ധിച്ച്​ മാളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്​. സമ്പദ്​വ്യവസ്​ഥക്ക്​ താങ്ങാകുന്ന വിധം ടൂറിസം വിഭാഗം വർഷം മുഴുവൻ നീളുന്ന പരിപാടികൾ നടത്താനാണ്​ ആലോചിക്കുന്നത്​.

അതിലെ പ്രധാന പരിപാടികളിലൊന്നാണ്​ ​‘ഷോപ്പ്​ ബഹ്​റൈൻ’. ‘ഫെസ്​റ്റിവൽ സിറ്റി’എല്ലാ പ്രായക്കാർക്കും കുടുംബങ്ങൾക്കുമുള്ള കാർണിവൽ ആയി മാറും.വിവിധ ഗെയിമുകൾ, സമ്മാന പദ്ധതികൾ, ചന്ത, ലൈവ്​ ഷോകൾ തുടങ്ങിയവ ഇവിടെ ഒരുക്കുന്നുണ്ട്​. ബഹ്​റൈനിലും സൗദിയിലും കുവൈത്തിലും സ്​കൂൾ അവധിയുടെ സമയത്താണ്​ ഇത്തവണ ‘ഫെസ്​റ്റിവൽ സിറ്റി’ നടക്കുന്നത്​ എന്നത്​ കൂടുതൽ സന്ദർശകർ എത്താനുള്ള കാരണമാകുമെന്നാണ്​ കരുതുന്നത്​. പ്രാദേശിക കലാകാരൻമാരും ലോകോത്തര ബാൻറുകളും ഇവിടെ എത്തും. 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ലോക പ്രശസ്​തമായ ‘സ്​മർഫ്​സ്​ ഒാൺ സ്​റ്റേജ്​’ മൂന്ന്​ പരിപാടികൾ അവതരിപ്പിക്കും. നാല്​ വയസിന്​ മുകളിലുള്ളവർക്ക്​ രണ്ട്​ ദിനാർ ആണ്​ ‘ഫെസ്​റ്റിവൽ സിറ്റി’യിലേക്കുള്ള പ്രവേശന ചാർജ്​. അതിനു താഴെ പ്രായമുള്ളവർക്ക്​ പ്രവേശനം സൗജന്യമാണ്​.

ഇൗ ടിക്കറ്റ്​ എടുക്കുന്നവർക്ക്​ നാലു ഗെയിമുകളിൽ പ​െങ്കടുക്കാം. പുറമെ, സാംസ്​കാരിക, കലാ പരിപാടികളും ആസ്വദിക്കാം. റാഫിൾ ഡ്രോ വഴി സമ്മാനങ്ങൾ നേടാനും ഇവർക്ക്​ അവസരമുണ്ട്​. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക്​ മതിയായ പാർക്കിങ്​ സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇത്തവണത്തെ ‘ഷോപ്പ്​ ബഹ്​റൈ​​​​െൻറ’ പ്രത്യേകതയാണ്. കഴിഞ്ഞ തവണ ഷോപ്പിങ്​ ഫെസ്​റ്റിവൽ കാലത്ത്​ വിൽപന 19 ദശലക്ഷം ദിനാർ ആയിരുന്നു. ആ കാലയളവിൽ ബഹ്​റൈനിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന്​ ആളുകൾ ഷോപ്പിങ്​ നടത്തി. ഇത്തവണ ഇതിലും കൂടുതൽ പേർ എത്തുമെന്നാണ്​ കരുതുന്നത്​. മൊത്തം മൊത്തം 73,000 സമ്മാനങ്ങളാണ്​ ഇൗ കാലയളവിൽ നൽകുന്നത്​. ഇതിൽ 11 കാറുകളുമുണ്ട്​. എ.എ.ബിൻ ഹിന്ദി ഗ്രൂപ്പിൽ നിന്ന്​ ഇലക്​ട്രോണിക്​സ്​ ഉൽപന്നങ്ങൾ, ഗൾഫ്​ എയറിൽ നിന്ന്​ പ്രത്യേക നിരക്കിൽ 5,000 വിമാന ടിക്കറ്റുകൾ, ‘വിവ’നൽകുന്ന തൽസമയ സമ്മാനങ്ങൾ എന്നിവ ഇതിൽ പെടും.

സാധനങ്ങൾ വാങ്ങുന്നവർക്ക്​ റാഫിൾ ഡ്രോ വഴിയാണ്​ സമ്മാനങ്ങൾ ലഭിക്കുക. ചെലവഴിക്കുന്ന ഒാരോ പത്തു ദിനാറിനും പോയൻറ്​ ലഭിക്കും. ഇത്​ ‘ഷോപ്പ്​ ബഹ്​റൈനി’ൽ പ​െങ്കടുക്കുന്ന വിവിധ മാളുകളിലും ഹോട്ടലുകളിലുമുള്ള ഫെസ്​റ്റിവൽ കി യോസ്​കുകളിലോ ‘ഷോപ്പ്​ ബഹ്​റൈൻ’ ആപ്പിലോ സമർപ്പിക്കാം. ഒാരോ 50ദിനാറിനും പർച്ചേസ്​ നടത്തുന്നവർക്ക്​ തൽസമയം സമ്മാനങ്ങൾ ലഭിക്കാൻ യോഗ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ www.shopbahrain.com എന്ന വെബ്​സൈറ്റ്​ വഴി അറിയാം. ബി.ടി.ഇ.എ ഡയറക്​ടർ (ടൂറിസം മാർക്കറ്റിങ്​ ആൻറ്​ പ്രൊമോഷൻ), റീം തൗഫീഖി (ടൂറിസം റിലേഷൻസ്​ മേധാവി, മാർക്കറ്റിങ്​ ആൻറ്​ ടൂറിസം പ്രമോഷൻസ്​ ഡയറക്​ടറേറ്റ്​), ബദർ നാസിർ (സീനിയർ മാനേജർ, ബഹ്​റൈൻ ഇൻറർനാഷനൽ സർക്യൂട്ട്​) തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBahrain News
News Summary - bahrain-bahrain news-gulf news
Next Story