പ്രവാസികൾ ഇന്ത്യയുടെ അവിഭാജ്യ ഘടകം –അംബാസഡർ

09:37 AM
11/01/2019
എംബസി ഹാളിൽ അരങ്ങേറിയ നൃത്തം

മനാമ: ജനുവരി 21മുതൽ 23 വരെ ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രവാസി ഭാരതീയ ദിവസ്​ സമ്മേളനം നടക്കുന്ന പശ്​ചാത്തലത്തിൽ ബഹ്​റൈൻ ഇന്ത്യൻ എംബസി സീഫിലെ എംബസി അങ്കണത്തിൽ വിവിധ പരിപാടികൾ നടത്തി. അംബാസഡർ അലോക്​ കുമാർ സിൻസ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്​തു.  മഹാത്മഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന്​ തിരിച്ചെത്തിയ ദിവസമായ 1915 ജനുവരി ഒമ്പതി​​െൻറ സ്​മരണാർഥമാണ്​ പ്രവാസി ഭാരതീയ ദിവസിന്​ തുടക്കമായതെന്ന്​ അദ്ദേഹം പറഞ്ഞു. 2003ൽ ഇൗ സമ്മേളനം തുടങ്ങിയതുമുതൽ പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക്​ ഇതിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്​. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലായി 25 ദശലക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്​. ഇവർ ഒാരോരുത്തരും അവരവർ വസിക്കുന്ന രാജ്യങ്ങളിലെ സാമൂഹിക, സാംസ്​കാരിക, സാമ്പത്തിക മേഖലകളിൽ സംഭാവനകൾ നൽകുന്നവരാണ്​.

സാമ്പത്തിക, സാംസ്​കാരിക ശക്തിയായി ഇന്ത്യ മാറുന്നതിലും അവരുടെ സംഭാവനകളുണ്ട്. ഇക്കാര്യം നന്ദിയോടെ സ്​മരിക്കുകയാണ്​. ഇന്ന്​ ഇന്ത്യൻ സാന്നിധ്യമില്ലാ​ത്ത ​ഒരു രാജ്യം പോലും ലോകത്തില്ല. അവിടെയെല്ലാം നമ്മുടെ ബഹുതല സംസ്​കാരത്തി​​െൻറ പ്രതിഫലനവും പ്രകടമാണ്​. പോകുന്നിടത്തെല്ലാം സാന്നിധ്യമറിയിക്കാൻ ഇന്ത്യക്കാർക്ക്​ സാധിച്ചിട്ടുണ്ട്​. ‘ആഗോള ഇന്ത്യൻ’ എന്നത്​ ഇന്ന്​ ഒരു മികവി​​െൻറ പര്യായ പദമാണ്​. രാജ്യത്തി​​െൻറ വളർച്ചയിലും വികസനത്തിലും വലിയ പങ്കുവഹിക്കുന്ന വിഭാഗമാണ്​ പ്രവാസികൾ. അതിനാൽ, ഇന്ത്യക്ക്​ അവരെ കുറിച്ച്​ വലിയ അഭിമാനമുണ്ട്​. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള അവരുടെ കരുത്ത്​ പ്രശംസനീയമാണ്​.   ബഹ്​റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർ നൽകിയ സംഭാവനകൾ നിസ്​തുലമാണ്​. ഇക്കാര്യം പല പൊതുവേദികളിലും ബഹ്​റൈൻ നേതൃത്വം തന്നെ അംഗീകരിച്ചിട്ടുണ്ട്​. ബഹ്​റൈ​​െൻറ വളർച്ചയിലും പുരോഗതിയിലും ഇന്ത്യൻ സമൂഹം വഹിച്ച പങ്കി​നെ അടയാളപ്പെടുത്തുന്നതാണ്​ മനാമയിലെ ‘ലിറ്റിൽ ഇന്ത്യ’ ​പദ്ധതി.

ഇന്ത്യയെ കൂടുതൽ പുരോഗതി​യിലേക്ക്​ നയിക്കാൻ ‘മെയ്​ക്ക്​ ഇൻ ഇന്ത്യ’ പോലുള്ള വിവിധ പദ്ധതികൾക്ക്​ സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്​. ഇതിൽ പ്രവാസികൾക്ക്​ സജീവ പങ്കാളികൾ ആകാവുന്നതാണ്​. ഇന്ത്യ ശതകോടി ജനങ്ങളുടെ രാജ്യം മാത്രമല്ല; ശതകോടി സാധ്യതകളുടെ ഇടം കൂടിയാണ്. നിർമാണം, അടിസ്​ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കർമശേഷി വികസനം, ശാസ്​ത്ര^സാ​േങ്കതിക വിദ്യ, ഗവേഷണം, ജ്​ഞാന സമ്പദ്​വ്യവസ്​ഥ, യുവജന വികസനം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിൽ വൻ സാധ്യതകളാണുള്ളത്​. വിവിധ രംഗങ്ങളിലെ ഇന്ത്യൻ മുന്നേറ്റം ഏറ്റവും പുതിയ ലോകബാങ്ക്​ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്​. പ്രവാസികളുടെ, പ്രത്യേകിച്ച്​ ഗൾഫിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം സർക്കാറി​​െൻറ മുഖ്യ പരിഗണനകളിൽ ഒന്നാണ്​. വിദേശങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ സംസ്​ഥാന സർക്കാറുകളുമായി ചേർന്നുള്ള പദ്ധതികൾ കേന്ദ്രം പരിഗണിക്കുന്നുണ്ട്​. 
നയതന്ത്ര തലത്തിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്ന്​ അംബാസഡർ കൂട്ടിച്ചേർത്തു.    എംബസിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

Loading...
COMMENTS