Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ സി.പി.ആർ ആദ്യം...

പുതിയ സി.പി.ആർ ആദ്യം സ്വദേശികൾക്ക്​; പിന്നെ പ്രവാസികൾക്ക്​

text_fields
bookmark_border
പുതിയ സി.പി.ആർ ആദ്യം സ്വദേശികൾക്ക്​; പിന്നെ പ്രവാസികൾക്ക്​
cancel

മനാമ: ബഹ്​റൈനിൽ ആധുനിക സാ​േങ്കതിക മേൻമകളുമായി തയാറാക്കിയ പുതിയ സി.പി.ആർ ആദ്യം ലഭിക്കുക പുതുതായി ജനിക്കുന്ന ക ുട്ടികൾക്ക്​. പതിയെ, ഹൈ^ടെക്​ സി.പി.ആറുകൾ പഴയവയെ പൂർണമായും ഇല്ലാതാക്കും. ഏതാനും ആഴ്​ചകൾക്കുള്ളിൽ ബഹ്​റൈനികൾക്ക്​ ഇത്​ ലഭിച്ചു തുടങ്ങും. അതിനുശേഷമാകും പ്രവാസികൾക്ക്​ ഹൈ ടെക്​ സി.പി.ആറുകൾ ലഭ്യമാക്കുക. ബയോമെട്രിക്​ സാ​േങ്കതിക വിദ്യയോടു​കൂടിയാണ്​ സ്​മാർട്​ കാർഡുകൾ തയാറാക്കുന്നത്​. പുതിയ കാർഡുകൾ തയാറാക്കുന്നുണ്ടെങ്കിലും ഇപ്പോൾ കൈവശമുള്ള കാർഡുകൾ അതി​​​െൻറ അവസാന തിയതി വരെ ഉപയോഗിക്കാനാകും. ബഹ്​റൈനികൾ കാർഡിനായി നൽകേണ്ടി വരിക രണ്ട് ദിനാറാണ്​. എന്നാൽ പ്രവാസികൾ പത്തുദിനാർ നൽകേണ്ടി വരും. ഒ​േട്ടറെ പുതിയ സവിശേഷതകൾ പുതിയ കാർഡിലുണ്ടെന്ന്​ ഇൻഫർമേഷൻ ആൻറ്​ ഇ^ഗവൺമ​​െൻറ്​ അതോറിറ്റി (​െഎ.ജി.എ) ചീഫ്​ എക്​സിക്യൂട്ടിവ്​ മുഹമ്മദ്​ അൽ ഖാഇദ്​ വ്യക്തമാക്കി. കാർഡ്​ ഉടമയുടെ വിവരങ്ങളുടെ സ്വകാര്യത ചോരാതിരിക്കാൻ അത്യാധുനിക സാ​േങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്​. നിലവിലുള്ള കാർഡ്​ അവസാന തിയതി വരെ സ്വീകാര്യമാണ്​ എന്നതിനാൽ, പുതിയ സി.പി.ആറിനായി ആരും തിടുക്കം കൂ​േട്ടണ്ടതില്ല.

പുതിയ സി. പി.ആർ നിർമിച്ചത്​ ഗുണമേൻമ കൂടിയ വസ്​തുക്കൾ ഉപയോഗിച്ചാണ്​. അതിനാൽ എളുപ്പം കേടാകില്ല. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (​െഎ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചാണ്​ കാർഡ്​ ഉടമയുടെ ഫോ​​േട്ടാ നൽകുന്നത്​. ഇതിലെ ചിപ്പി​​​െൻറ ശേഷി കൂടുതലാണ്​. അതിനാൽ പുതിയ അപ്ലിക്കേഷനുകൾ ഉൾപ്പെടുത്താനാകും. ഭിന്നശേഷിക്കാർ ആണെങ്കിൽ കാർഡിൽ അക്കാര്യം അടയാളപ്പെടുത്തും. ഇതോടെ നിലവിലുള്ള ഭിന്നശേഷി കാർഡിന്​ പ്രസക്തിയില്ലാതാകും. കൂടുതൽ തിളക്കമാർന്ന നിറത്തിലാണ്​ കാർഡ്​ തയാറാക്കിയത്​. ഇതി​​​െൻറ പശ്​ചാത്തലത്തിൽ ബഹ്​റൈനിലെ അടയാളങ്ങളായ കെട്ടിടങ്ങളു​ടെ ചിത്രമുണ്ട്​. ഡ്രൈവിങ് ലൈസൻസ്​ ഡാറ്റ പുതിയ ​െഎ.ഡിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ​െഎ.ഡി കാർഡ്​ ഡ്രൈവിങ്​ ലൈസൻസിന്​ പകരമാകില്ല എന്നതിനാലാണ്​ ഇൗ നടപടി. ചില സാഹചര്യങ്ങളിൽ ഗതാഗത നിയമലംഘനങ്ങളുണ്ടാകു​േമ്പാൾ ഡ്രൈവിങ്​ ലൈസൻസ്​ പിൻവലിക്കേണ്ടി വരാറുണ്ട്​. എന്നാൽ, ​െഎ.ഡി കാർഡുകൾ ഒൗദ്യോഗിക രേഖകള​ുടെ ഗണത്തിൽ വരുന്നതിനാൽ നിയമപരമായ ഉത്തരവില്ലാതെ പിടികൂടാനാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story