Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിയമങ്ങള്‍ പാലിക്കുന്ന...

നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ‘ഷുക്റന്‍’ കാര്‍ഡ്

text_fields
bookmark_border
നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ‘ഷുക്റന്‍’ കാര്‍ഡ്
cancel

മനാമ: റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ‘ഷുക്റന്‍’ കാര്‍ഡ് നല്‍കുമെന്ന് ട്രാഫി ക് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒന്നാം ഘട്ടമെന്ന നിലക്ക് 20 ദിനാറി​​​െൻറ 500 കാര്‍ഡുകളാണ് ബാപ്കോയുടെ സഹായത്തോടെ നല്‍കുക. ട്രാഫിക് ബോധവത്​കരണം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍ എന്നിവയുടെ ഭാഗമായാണ് നിയമം പാലിക്കുന്ന തെരഞ്ഞെടുത്ത ഡ്രൈവര്‍മാര്‍ക്ക് ‘ഷുക്റന്‍’ കാര്‍ഡുകള്‍ നല്‍കുക. ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും അതുവഴി റോഡപകടങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനും പദ്ധതി സഹായിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. വിവിധ അതോറിറ്റികളുമായി സഹകരിച്ച് ഗതാഗത ബോധവത്​കരണം ശക്തമായി നടത്താനാണ് പദ്ധതി. നിയമം പാലിക്കുന്ന ഡ്രൈവര്‍മാര്‍ രാജ്യത്തി​​​െൻറ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുവെന്ന ആശയം ഇതിലൂടെ പ്രചരിപ്പിക്കാനാവും. കമ്പനികളുമായി സഹകരിച്ച് സമ്മാന പദ്ധതികള്‍ വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story