Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎഴുത്തി​െൻറ...

എഴുത്തി​െൻറ ഉൾപ്പിരിവുകൾ ചികഞ്ഞ്​ സാഹിത്യക്യാമ്പ്​

text_fields
bookmark_border
എഴുത്തി​െൻറ ഉൾപ്പിരിവുകൾ ചികഞ്ഞ്​ സാഹിത്യക്യാമ്പ്​
cancel

മനാമ: സർഗാത്മകതയുടെ ലോകത്ത്​ നിൽക്കാനാഗ്രഹികുന്നവർ സ്വന്തം മനസിലേക്ക്​ നോക്കണമെന്ന്​ കവി കെ.ജി.ശങ്കരപ്പി ള്ള പറഞ്ഞു. കേരളീയ സമാജം പുസ്​തകോത്സവത്തോടനുബന്ധിച്ച്​ നടന്ന സാഹിത്യ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ് ദേഹം. സാഹിത്യം, ചിത്രകല, സംഗീതം, സിനിമ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്​ മുന്നിലെ വെല്ലുവിളി ആ മ ാധ്യമം തന്നെയാണ്​. ഒാരോ മാധ്യമങ്ങളിലുമുള്ള സ്വാധീനമാണ്​ സർഗ പ്രവർത്തികളെ മുന്നോട്ടുകൊണ്ടുപോകുന്നത്​. മ ാധ്യമങ്ങളെ കൈപ്പിടിയിൽ ഒതുക്കു​േമ്പാ​ഴാണ്​ എം.എഫ്​.ഹുസൈനും ഗൊദാർദുമെല്ലാം ഉണ്ടാകുന്നത്​. ഒരാൾ നല്ലൊരു കൃതി എഴുതിക്കഴിഞ്ഞാൽ അത്​ നമ്മുടേതുകൂടിയാണ്. കലാസൃഷ്​ടിയെ ആത്മവത്​കരിക്കുക വഴി നാം അതി​​​െൻറ ഭാഗമായി തീരുന്നു. ‘നേരമില്ല’ എന്ന പറയുന്നത്​ ഒഴിഞ്ഞുമാറലാണ്​. അത്​ നമ്മൾ നമുക്കെതിരായി പറയുന്ന കാര്യമാണ്​.

പ്രതിസന്ധികൾ സർഗാത്മകതക്ക്​ തടസമല്ല. ‘ഇടക്ക്‌ കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’ എന്ന്​ ഇടശ്ശേരി ചോദിക്കുന്നുണ്ട്​. എല്ലാം അനുവദിക്കപ്പെട്ടു എന്ന ഒരവസ്​ഥയില്ല. ലോകത്തി​​​െൻറ കുഴപ്പംതന്നെ, ‘എന്തും ആകാമെന്നും എന്നാൽ എങ്ങനെ ആകാമെന്നത്​ വ്യക്തമല്ലെന്നുമാണെന്ന്​’ ‘ബ്രദേഴ്​സ്​ കാരമാസോവി’ൽ പറയുന്നുണ്ട്​. നമ്മുടെ ഒഴിവുകഴിവുകൾ ഒട്ടും ഭംഗിയില്ലാത്തതാണ്​. ദീപ്​തമായ, ഉയരമുള്ള ജീവിതങ്ങൾ കവിതയുടെ ചരിത്രത്തിലുണ്ട്. കവിത എങ്ങനെയും എഴുതാം. പക്ഷേ, അതിന്​ അടിസ്​ഥാനപരമായി സാന്ദ്രതയും മൗലികതയും വേണം. ദുർബലമായ ഒന്നും കലയിൽ നിലനിൽക്കില്ല. ശക്തിയുടെ ഇടമാണ്​ കല. നാം നമ്മുടെ ഉള്ളിൽ പാർക്കണം. എങ്കിൽ മാത്രമേ സർഗാത്മകത ഉണ്ടാകൂ. ഇരിക്കേണ്ടിടത്ത്​ ഒരാൾ ഇരുന്നാൽ അയാളെ ആർക്കും തോൽപിക്കാനാകില്ല. ഉള്ളിലേക്കുള്ള നോട്ടത്തിന്​ ധ്യാനാത്മകമായ ഒരു തലമുണ്ട്​. ശക്തമായ പ്രതികരണങ്ങൾ ആവശ്യപ്പെടുന്ന കാലമാണിത്​. ആർ.എസ്​.എസുകാരുടെ ഇടപെടൽ കൊണ്ടാണ്​ എം.എഫ്​. ഹുസൈന്​ ഇന്ത്യ വിടേണ്ടി വന്നത്​.

ഇന്ത്യൻ സംസ്​കാരത്തെയും ജീവിതത്തെയും മുറുകെ പുണർന്ന കലാകാരനായിരുന്നു ഹുസൈൻ. അദ്ദേഹത്തിന്​ രാഷ്​ട്രീയത്തിൽ ഇന്ത്യയിൽ നിന്നുള്ള മഹദ്​വ്യക്തികളുടെ അത്രയും പ്രാധാന്യമുണ്ട്​. ആവിഷ്​കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള ഇടപെടലുകൾക്കെതിരെ എഴുന്നേറ്റ്​ നിൽക്കണം. പ്രതികരണത്തെ ആരും ഭയക്കേണ്ടതില്ല. പ്രതികരിക്കാനും ധിഷണയുണ്ടാകണം. അനുദിനം മൂർച്ച കൂട്ടി​യെടു​ക്കേണ്ടതാണ്​ ധിഷണ. കലയുടെ ലോകത്ത്​ കലാകാരൻ സർവാധിപനാണ്​. അയാൾ മറ്റൊരാൾക്കും കീ​ഴിലല്ല. ഇൗ സമ്പൂർണ ആത്മവിശ്വാസമാണ്​ സർഗാത്മകതയിൽ ഏർപ്പെടുന്നയാളുടെ കരുത്ത്​. ^ശങ്കരപ്പിള്ള പറഞ്ഞു. ഒരാൾ ജാലകത്തിലൂടെ തുറിച്ചുനോക്കു​​േമ്പാഴാണ്​ അയാൾ എഴുത്തു തുടങ്ങുന്നതെന്ന്​ കെ.വി.മോഹൻകുമാർ പറഞ്ഞു. എഴുത്തുകാരുടെ ജാലകം വ്യത്യസ്​തമാണ്​. അവർക്ക്​ അകത്തേക്കും പുറത്തേക്കും തുറക്കുന്ന ജാലകങ്ങളുണ്ട്​. നമുക്കിടയിൽ ഒരുപാട്​ പേർ ഉള്ളിൽ സർഗാത്മകതയുമായി നടക്കുന്നുണ്ട്​.

എങ്ങനെ വ്യത്യസ്​തമായി എഴുതാൻ പറ്റുമെന്നാണ്​ ആലോചിക്കേണ്ടത്​. പുതിയ ഭാഷ കണ്ടെത്തേണ്ടതുണ്ട്​. അതുകൊണ്ടാണ്​ ഡാലിക്ക്​ റിയലിസത്തെ നിരാകരിക്കേണ്ടി വന്നത്​. ഒരു രചന കാലത്തെ അതിജീവിക്കണമെങ്കിൽ അത്​ മനുഷ്യാവസ്​ഥകളുടെ അന്വേഷണമാകണം. ടോൾസ്​റ്റോയുടെ പേര്​ മുമ്പ്​ ​നൊബേൽ ചുരുക്കപ്പട്ടികയിൽ വന്ന്​ തള്ളിപ്പോയതാണ്​. മറ്റൊരാൾക്ക്​ ​പുരസ്​കാരം ലഭിച്ചു. എന്നാൽ, അയാളെ ആരും ഇന്ന്​ ഒാർക്കുന്നുപോലുമില്ല. ടോൾസ്​റ്റോയ്​ ആക​െട്ട, ഇപ്പോഴും ലോകമെമ്പാടും വായിക്കപ്പെടുന്നു. സാഹിത്യം ജീവൽബന്ധിയാകണം. വായനക്കാരെ മനുഷ്യനാക്കി തീർക്കുക എന്നൊരു ധർമം എഴുത്തിനുണ്ട്​. നവഫാഷിസത്തി​​​െൻറ വക്താക്കളാരും പുസ്​തകം വായിക്കുന്നവരല്ല എന്ന്​ ഉറപ്പിച്ചുപറയാനാകും. നല്ല വായനക്കാർക്കേ നല്ല എഴുത്തുകാരാകാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ ക്യാമ്പ്​ ഇന്നും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story