Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുസ്​തകോത്സവത്തിന്​ ...

പുസ്​തകോത്സവത്തിന്​ തിരശ്ശീല ഉയർന്നു

text_fields
bookmark_border
പുസ്​തകോത്സവത്തിന്​  തിരശ്ശീല ഉയർന്നു
cancel

മനാമ: പ്രവാസി സാംസ്​കാരിക ലോകം കാത്തിരുന്ന വായനയുടെ ആഘോഷത്തിന്​ കേരളീയ സമാജത്തിൽ തുടക്കമായി. പത്തുദിവസം ന ീളുന്ന പുസ്​തകോത്സവത്തി​​​െൻറ ഉദ്​ഘാടനം നടൻ പ്രകാശ്​രാജ്​ നിർവഹിച്ചു. സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള, സെക്രട്ടറി എം.പി.രഘു തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൻ.എസ്. മാധവൻ, കെ.ജി. ശങ്കരപിള്ള , കെ.വി. മോഹൻ കുമാർ, ബി.ജെ.പി നേതാവ്​ മീനാക്ഷി ലേഖി, ഡോ.ബാല ശങ്കർ, നമ്പി നാരായണൻ തുടങ്ങിയവർ സാഹിത്യോത്സവത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. പുസ്​തകോത്സവം പ്രവാസികളുടെ സാംസ്​കാരികോത്സവമായി മാറുകയാണ്​.

കൊച്ചിൻ ബിനാലെയുടെ മിനി പതിപ്പ്, കുട്ടികൾക്ക് പ്രത്യേക പ്ലേ കോർണർ, ചിത്ര പ്രദർശനങ്ങൾ, കാവ്യസന്ധ്യ, സംഗീത സദസ്​, സാഹിത്യ ക്യാമ്പ് എന്നിങ്ങനെയുള്ള പരിപാടികളാണ്​ ഒരുക്കിയിട്ടുള്ളത്​. വനിതാവേദി അംഗങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ചരടുപിന്നിക്കളിയുടെ അവതരണം ഡിസംബർ 14 ന്​ നടക്കും. പുസ്​തകോത്സവത്തിൽ മലയാളികളുടെ പ്രിയ പത്രമായ ‘ഗൾഫ്​ മാധ്യമ’ത്തി​​​െൻറ സ്​റ്റാളുമുണ്ട്. കഴിഞ്ഞ ദിവസംസമാജം സാഹിത്യ വിഭാഗം മോഡേൺ എക്​സ്​ചേഞ്ചുമായി സഹകരിച്ച്​ സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ മിനേഷ് രാമനുണ്ണി, നജ്​മുദ്ദീൻ , അഞ്ജു മിനേഷ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. വിജു കൃഷ്ണൻ, ഗിരീഷ് ശർമ്മ, എൻ.പി.ബഷീർ എന്നിവർ രണ്ടാം സ്ഥാനവും ശ്രീജ ബോബി, ജോസി തോമസ് , സുബിത അഭിലാഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അനിൽ വേങ്കോട് ക്വിസ് മാസ്​റ്റർ ആയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story