ഇന്ത്യൻ വിനോദ സഞ്ചാരികളെ ബഹ്റൈനിലെത്തിക്കാൻ പദ്ധതി
text_fieldsമനാമ: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബഹ്റൈനെക്കുറിച്ച് പ്രചാരണവുമായി ‘ബഹ്റ ൈന്‍ ടൂറിസം ആൻറ് എക്സിബിഷന്‍ അതോറിറ്റി’. ചെന്നൈയില്‍ നിന്ന് ബംഗളൂരുവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സംഘം സഞ്ചരിക്കുക. ഗള്‍ഫ് എയര്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളടങ്ങുന്ന സംഘമാണ് പ്രചാരണത്തിൽ സജീവമായത്.
ഇന്ത്യയിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം കമ്പനികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ബഹ്റൈന്‍ നല്‍കുന്ന ആനുകൂല്യങ്ങൾ വിശദീകരിക്കുകയും ചെയ്യും. ‘നമ്മുടെ രാജ്യം; നിങ്ങളുടെയും’ എന്ന പ്രമേയത്തിലാണ് പ്രചാരണം. മെച്ചപ്പെട്ട രൂപത്തില്‍ ബഹ്റൈനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇതു വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം ആൻറ് എക്സിബിഷന്‍ അതോറിറ്റിയിലെ ടൂറിസം പ്രമോഷന്‍ ഡയറക്ടറേറ്റ് മേധാവി യൂസുഫ് അല്‍ ഖാന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
