പ്രധാനമന്ത്രിയെ നാഷണൽ ഒാഡിറ്റ് ഒാഫീസർ സന്ദർശിച്ച് റിപ്പോർട്ട് കൈമാറി
text_fieldsമനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ഇൗസ ആൽ ഖലീഫയെ ഗുദൈബിയ കൊട്ടാരത്തിൽ സന്ദർശിച്ച് നാഷണൽ ഒാഡിറ്റ് ഒാഫീസർ ഹസൻ ബിൻ ഖലീഫ ആൽ ജലാഹ്മ നാഷണൽ ഒാഡിറ്റ് ഒാഫീസിെൻറ റിപ്പോർട്ട് കൈമാറി. 2017-2018 വർഷത്തിലെ 15 ാം റിപ്പോർ ട്ടാണ് സമർപ്പിച്ചത്.
ജനങ്ങളുടെ സംരക്ഷണത്തിനും പൊതുധനം സംരക്ഷിക്കുന്നതിനും ഗവൺമെൻറ് പ്രധാന മുൻഗണന നൽകുന്നതായി പ്രധാനമന്ത്രി റിപ്പോർട്ട് സ്വീകരിച്ച് പറഞ്ഞു. സർക്കാരിെൻറ പ്രകടനം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ദേശീയ സമ്പത്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനനിലപാടുകൾ ആവശ്യമാണ്.
പൊതുജന ധനം സംരക്ഷിക്കുന്നതിനും ചെലവുകൾ യുക്തിസഹമാക്കുന്നതിനും നിയമനിർമ്മാണം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഭ്യമായ വിഭവങ്ങളുടെ ഏറ്റവും മികച്ച ഉപയോഗം, സുസ്ഥിര വികസനത്തിന് പൊതുജന ഫണ്ടുകൾ നടത്തുന്ന സംവിധാനം, നിലവിലുള്ളതും ഭാവി ഭാവനകളും പൂർത്തീകരിക്കുന്നതിന് വളർച്ചാനിരക്ക് വർധിപ്പിക്കുന്നതിന് ഗവൺമെൻറിെൻറ പ്രവർത്തനങ്ങളിൽ കേന്ദ്രീകൃത നിലപാടുകൾ എന്നിവയെകുറിച്ചും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. ജനങ്ങളുടെ സേവനത്തിനായുള്ള ചെലവുകൾ ഉറപ്പു വരുത്തുന്നതിന് ഗവൺമെൻറ് നിരന്തരമായി തന്ത്രപ്രധാന നിലപാടുകൾ സ്വീകരിക്കുന്നതിനെ നാഷണൽ ഒാഡിറ്റ് ഒാഫീസർ അഭിനന്ദിച്ചു. നാഷണൽ ഒാഡിറ്റ് ഒാഫീസിെൻറ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണക്കും അദ്ദേഹം പ്രധാനമന്ത്രിയോട് കൃതഞ്ജത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
