ഫുട്​ബോൾ കളിക്കാരൻ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ്​ മരിച്ചു 

10:24 AM
07/12/2018
മഹ്​മൂദ്​ അൽ ഖതറി
മനാമ: ഫുട്​ബോൾ കളിക്കിടയില്‍ സ്വദേശി യുവാവ് ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ്​ മരിച്ചു.സനാബിസിലെ ഒരു ക്ലബ്ബില്‍ കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. മഹ്​മൂദ്​ അൽ ഖതറിയാണ്​ മരണമടഞ്ഞത്​. കളിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തിന്​ പ്രാഥമിക ശ​ുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 
Loading...
COMMENTS