‘വട്ടിപ്പലിശക്കാരുടെ കെണിയിൽ കുടുങ്ങി  ആത്​മഹത്യ ചെയ്യാൻ ഇനി ആരേയും വിട്ടുനൽകില്ല’

10:22 AM
07/12/2018
പലിശ വിരുദ്ധസമിതി സംഘാടകർ നടത്തിയ വാർത്തസമ്മേളനത്തിൽ നിന്ന്​

മനാമ: ബഹ്​റൈൻ പ്രവാസി സമൂഹത്തിൽ മലയാളികളായ പലിശ ഇടപാടുകാർ നടത്തുന്ന ഇടപാടുകളെ തുറന്നുകാട്ടാൻ ഇനിയും ശ്രമം തുടരുമെന്ന്​ പലിശ വിരുദ്ധസമിതി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പലിശക്കാരുടെ വലയിൽ കുടുങ്ങി ഇനിയൊരാളും ആത്​മഹത്യ ചെയ്യാനോ മാനസിക പ്രയാസം അനുഭവിക്കാനോ പാടില്ല. ഇതുവരേയുള്ള സമിതിയുടെ പ്രവർത്തനങ്ങളും അത്​ നൽകിയ വിജയകരമായ ​പ്രതികരണങ്ങളും തങ്ങൾക്ക്​ കൂടുതൽ ഉൗർജം നൽകുന്നു. അടുത്തിടെ  പലിശ വിരുദ്ധ സമിതി നേതാക്കളെ പലിശ സംഘം ബന്ദികളാക്കുകയും ഇരയെ ക്രൂരമായി മർദിക്കപ്പെടുകയും ചെയ്​ത സംഭവത്തിൽ പ്രതികളായ മൂന്നുപേർക്കെതിരെ പരാതി നൽകിയിരുന്നു.  തുടർന്ന്​  പ്രതികൾ അറസ്​റ്റിലായി. പ്രതികൾ 10 ദിവസം ജയിലിൽ കഴിയുകയും ചെയ്​തു. തുടർന്ന്​ പരാതിക്കാര​​െൻറ രണ്ടു പാസ്പോര്‍ട്ടും രേഖകളും കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന മറ്റു പാസ്പോര്‍ട്ടും രേഖകളും ഇന്ത്യന്‍ എംബസിക്ക് കൈമാറുകയും ഇനി ഒരിക്കലും പലിശ ഇടപാട് ചെയ്യുകയില്ലെന്ന കരാറില്‍ പ്രതികൾ ഒപ്പു വെക്കുകയും ചെയ്​തതിനാൽ കേസ്​ പിൻവലിച്ചു.  ഇത് സംബന്ധിച്ച രേഖകളില്‍ അഭിഭാഷക​​െൻറ ഓഫീസില്‍ ആദ്യം ബന്ധുക്കള്‍ ഒപ്പു വെക്കുകയും  ഇവര്‍ റിമാൻറ്​  കഴിഞ്ഞിറങ്ങിയ ശേഷം എംബസിയില്‍ നേരി​െട്ടത്തി സത്യവാങ്മൂലത്തിലും ഒപ്പു വെച്ചിട്ടുണ്ട്. 

പലിശക്ക്​ പണം നൽകി ഇരകളെ ആത്​മഹത്യയിലേക്ക്​ തള്ളിവിടുന്ന ചില മലയാളികളുടെ അഴിഞ്ഞാട്ടം ഇനിയും അനുവദിക്കപ്പെടരുത്​. പലിശക്കാർക്കെതിരെ പരാതിയുമായി രംഗത്തിറങ്ങിയപ്പോൾ, ബഹ്​റൈൻ ഗവൺമ​െൻറിൽ നിന്നും പോലീസ്​ ഉദ്യോഗസ്ഥരിൽ നിന്നും തങ്ങൾക്ക്​ നല്ല പിന്തുണയാണ്​ ലഭിച്ചത്​. ഇന്ത്യൻ എംബസിയിൽ നിന്നും  സഹായം ലഭിച്ചു. പ്രമുഖ പലിശക്കാരന്​ എതിരായ പരാതി ഇന്ത്യൻ എംബസിക്ക്​ മുന്നിൽ എത്തിക്കാൻ പലിശ വിരുദ്ധ സമിതി ശ്രമിക്കുകയും അത്​ ഒാപ്പൺ ഹൗസിൽ എത്തിയിരിക്കുകയുമാണ്​. മലയാളി പലിശ മാഫിയയെ കുറിച്ച്​ ഇന്ത്യൻ  എംബസി  ഗൗരവ നടപടി സ്വീകരിക്കുമെന്നാണ്​ അറിയുന്നത്​. അതുപോലെ ബഹ്​റൈനിലെ മലയാളി പലിശക്കാർ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കേരള മുഖ്യമന്ത്രിക്ക്​ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പരാതി നൽകിയിട്ടുണ്ട്​.   പ്രവാസി വെൽഫയർ ബോർഡ്​ ചെയർമാൻ പി.ടി.കുഞ്ഞിമുഹമ്മദിനും ഇൗ വിഷയത്തിൽ പരാതി സമർപ്പിച്ചിട്ടുണ്ട്​.  ഈയടുത്ത കാലത്ത് ആത്മഹത്യാ പ്രവണത വീണ്ടും വര്‍ധിക്കുകയും അതി​​െൻറ മുഖ്യ കാരണം പലിശ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്ന് വിലയിരുത്തപ്പെട്ട സാഹചര്യമുണ്ട്​.

ബഹ്റൈനില്‍ സമീപ കാലത്തുണ്ടായ 36 ഓളം ആത്മഹത്യകളില്‍ 27 ഉം സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ടതും അവയിലധികവും പലിശ മാഫിയകളുടെ ബന്ധവും വ്യക്തമാണ്. സമിതിയുടെ പ്രവര്‍ത്തനം  ഊര്‍ജ്ജിതമാക്കിയ ശേഷം ധാരാളം പരാതികള്‍ ലഭിക്കുകയും അതില്‍ പലതിലും ഇരകള്‍ക്ക് അനുകൂലമായ നടപടികള്‍ എടുക്കുവാനും കഴിഞ്ഞു. ഇതിന് ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും പ്രവര്‍ത്തകരും അകമഴിഞ്ഞ സഹകരണംലഭിച്ചെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പലിശ വിരുദ്ധ സമിതി ഉപദേശക സമിതി അംഗം സഈദ് റമദാന്‍ നദ്വി, ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍, വൈസ് ചെയര്‍മാന്‍ ടി.എം രാജന്‍, ജനറല്‍ കണ്‍വീനര്‍ യോഗാനന്ദ്, കണ്‍വീനര്‍മാരായ സലാം മമ്പാട്ടുമൂല, ഷിബു പത്തനംതിട്ട, സെക്രട്ടറി ഷാജിത് എന്നിവരും സമിതി അംഗങ്ങളായ എ.സി.എ ബക്കര്‍, ദിജീഷ്, ഒ.വി അശോകന്‍, നിസാര്‍ കൊല്ലം, പങ്കജ് നാഭന്‍, ഇ.പി ഫസല്‍, മനോജ് വടകര എന്നിവര്‍ പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Loading...
COMMENTS