ബഹ്റൈൻ ‘മനുഷ്യ ദേശീയ പതാക’ ശ്രദ്ധേയമായി
text_fieldsമനാമ: ഏറ്റവും വലിയ മനുഷ്യ ദേശീയ പതാകയെന്ന ആശയം പ്രാവര്‍ത്തികമാക്കി ദക്ഷിണ മേഖല മുനിസിപ്പല്‍ കൗണ്‍സില്‍. രാജ് യത്ത് തന്നെ ഇത്തരത്തില്‍ ആദ്യത്തെ വലിയ മനുഷ്യ ദേശീയ പതാകക്കാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. ബയാന്‍ സ്കൂളുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ 1000 ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കാളികളായി. ദേശീയ ദിനത്തോടനുബന്ധിച്ച് ബയാന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡിലാണ് മനുഷ്യ പതാക തീര്‍ത്തത്. കൂടാതെ ബഹ്റൈെൻറ ദേശീയ പതാകയും ബലൂണുകളും ഉയര്‍ത്തുകയും രാജ്യത്തോടുള്ള തങ്ങളുടെ കൂറ് വിദ്യാര്‍ഥികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈയൊരു പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ ചെയര്മാന് ഡോ. ശൈഖ മിയ അല്‍ ഉതൈബി നന്ദി രേഖപ്പെടുത്തി.
ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്ന അവര്‍ രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ അഭിമാനിക്കുന്നതായും വിദ്യാര്‍ഥികളില്‍ ദേശീയ ബോധം വളര്‍ത്തുന്നതിന് ഇത്തരം പരിപാടികള്‍ വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.