പുതിയ മന്ത്രിസഭ  സത്യ പ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു 

10:10 AM
07/12/2018
മനാമ: പുതിയ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്​ത്​ കഴിഞ്ഞ ദിവസം അധികാരമേറ്റു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് ഹമദ് രാജാവി​​െൻറ മുമ്പില്‍ സത്യ പ്രതിജ്ഞ ചെയ്​തത്. പ്രധാനമന്ത്രി, ഒന്നാം ഉപപ്രധാനമന്ത്രി, ഉപപ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ എന്ന ക്രമത്തിലായിരുന്നു സത്യ പ്രതിജ്ഞ. രാജ്യത്തിന്‍െറ പുരോഗതിക്കും വളര്‍ച്ചക്കും ആത്മാര്‍ഥമായി ശ്രമിക്കുമെന്നും നീതിയും സത്യവും കൈമുതലാക്കി മുന്നോട്ട് പോവുമെന്നും മന്ത്രിസഭ അംഗങ്ങള്‍ വ്യക്തമാക്കി. ചുമതല ഏല്‍പിക്കപ്പെട്ട എല്ലാവര്‍ക്കും തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ഹമദ് രാജാവ് ആശംസിച്ചു.
Loading...
COMMENTS