Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.സി.ആർ.എഫ്...

​െഎ.സി.ആർ.എഫ് സംഘടിപ്പിക്കുന്ന ‘ആർട്ട് കാർണിവൽ സ്പെക്ട്ര' ഡിസംബർ 14 ന്​

text_fields
bookmark_border
​െഎ.സി.ആർ.എഫ് സംഘടിപ്പിക്കുന്ന ‘ആർട്ട് കാർണിവൽ സ്പെക്ട്ര ഡിസംബർ 14 ന്​
cancel

മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആർട്ട് കാർണിവൽ 'സ്പെക്ട്ര 2018' ഡിസംബർ 14 ന്​ നടക്കുമെന്ന്​ ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ സ​​െൻററിൽ നടക്കുന്ന പരിപാടിയുടെ വിപുലമായ ഒരുക്കം നടന്നുവരികയാണ്​. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി.ആർ.എഫി​​​െൻറ പത്താമത്തെ ആർട്ട് കാർണിവലാണിത്​.

ഇത്തവണ ബഹ്റൈനിലെ വിവിധ സ്​കൂളുകളിൽ നിന്നുള്ള ഏകദേശം 5000 കുട്ടികൾ പ്രാഥമിക റൗണ്ടുകളിൽ മത്സരിച്ചതിനുശേഷം ഈ മത്സരത്തിൽ പങ്കെടുക്കും. ഇതുവഴി വിദ്യാർഥികൾ ക്കിടയിൽ കലാപരമായ കഴിവു തെളിയിക്കാനും, ഭാവി തലമുറയെ സൃഷ്​ടിച്ചെടുക്കാനും ലക്ഷ്യമിടുന്നുണ്ട്​. 2009 ലാണ്​ വിദ്യാർഥികൾക്കായി ചിത്രരചനമത്​സരത്തിന്​ തുടക്കമിട്ടത്​. അന്ന്​ 700 പേർ പങ്കെടുത്തു. ഒാരോ വർഷം കഴിയുന്തോറും കൂടുതൽപേർ പ​െങ്കടുക്കുകയും പരിപാടി വിജയകരമാകുകയുമാണ്​. എട്ടുവയസ്സ് മുതൽ 11 വരെ, 11 മുതൽ 14 വരെ, 14 മുതൽ 18 വയസ്സു പ്രായമുള്ളവരെ നാലു ഗ്രൂപ്പ്‌ ആയി തരം തിരിച്ചാണ്​ മത്​സരം. ഈ വർഷം 18 വയസിന് മുകളിൽ പ്രായമായവരെ പങ്കെടുപ്പിക്കുന്നതിനായി മുതിർന്നവർക്കായുള്ള ഒരു മത്സരവും സംഘടപ്പിക്കുന്നു.

സ്പെക്ട്രയുടെ തുടക്കം മുതൽ ഞങ്ങളുടെ ടൈറ്റിൽ സ്പോൺസർ ആയ ഫേബർ കാസ്​റ്റൽ ഈ പരിപാടിക്ക് എല്ലാ വസ്തുക്കളും സ്പോൺസർ ചെയ്യുന്നതായും ഐ.സി.ആർ.എഫ് ഭാരവാഹികൾ പറഞ്ഞു. 'സ്പെക്ട്ര 2018' ൽ ഇന്ത്യൻ സ്​കൂൾ, ഏഷ്യൻ ​സ്​കൂൾ, ദി ന്യൂ ഇന്ത്യൻ ​സ്​കൂൾ, സേക്രഡ് ഹാർട്ട് സ്​കൂൾ, ന്യൂ മില്ലെനിയം സ്​കൂൾ, ന്യൂ ഹൊറൈസൺ സ്​കൂൾ, അൽ നൂർ ഇൻറർനാഷണൽ സ്​കൂൾ, ഇബ്​നു അൽ ഹൈതം സ്​കൂൾ, എം.എം.എ ഇൻറർനാഷണൽ സ്​കൂൾ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്​കൂൾ, ഫിലിപ്പൈൻ സ്​കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്​കൂൾ, ഹവാർ ഇൻറർനാഷണൽ സ്​കൂൾ, അൽ മഹോദി ഡേ ബോർഡിംഗ് സ്​കൂൾ, ശൈഖ ഹെസ്സ ഗേൾസ് സ്​കൂൾ, അൽ റാബി സ്​കൂൾ, ന്യൂ സിൻജ് കിൻറർഗാർട്ടൻസ്കൂൾ, സൈനബ് ഗവണ്മ​​െൻറ്​ സ്​കൂൾ, ന്യൂ ജെനറേഷൻ സ്​കൂൾ, വിസാം ഇൻറർനാഷണൽ സ്​കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാർഥികൾ പ​െങ്കടുക്കും.

ഈ മെഗാ പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിന് ജനറൽ കൺവീനർ ആയി റോസലിൻ റോയ് ചാർളിയെയും ജോയിൻറ്​ കൺവീനർ ആയിട്ട് അനീഷിനെയും തെരെഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ സജീവ സംഘാടക സമിതി രൂപവത്​ക്കരിച്ചിട്ടുണ്ട്​. നിഷ രംഗരാജൻ- കൺവീനർ ഇന്ത്യൻ ഹെറി​േട്ടജ്​ കാർണിവൽ. ബാലപാല സുബ്രഹ്മണ്യൻ: സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ, നിതിൻ ജേക്കബ്​: രജിസ്ട്രേഷൻ ചുമതല, സുനിൽ കുമാർ: പെയിൻറിങ്​ മെറ്റീരിയൽ ഒരുക്കന്നതി​​​െൻറ ചുമതല, മുരളി കൃഷ്​ണൻ: ട്രോഫി ആൻറ്​ അവാർഡുകൾ ഒരുക്കുന്നതി​​​െൻറ ചുമതല, സുധീർ തിരുനിലത്ത്​: ഹാൾ^ഇവൻറ്​ ഒരുക്കുന്നതി​​​െൻറ ചുമതല, നാസർ^വോളണ്ടിയേഴ്സ് ക്യാപ്റ്റൻ, സുബൈർ^ഫുഡ്‌ ഇൻചാർജ്, ജോൺ ഫിലിപ്പ്, മെഡിക്കൽ:പങ്കജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story