Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​െഎ.സി സാംസ്കാരിക...

ഒ.​െഎ.സി സാംസ്കാരിക മന്ത്രിമാരുടെ സമ്മേളനം ബഹ്റൈനില്‍

text_fields
bookmark_border

മനാമ: ഒാർഗനൈസേഷൻ ഒാഫ്​ ഇസ്​ലാമിക്​ കോഒാപറേഷൻ (ഒ.​െഎ.സി) രാഷ്​ട്രങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ പ്രത്യേക സമ്മേളനം കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നടന്നു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ റിട്​സ്​ കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് പങ്കെടുത്തത്. ബഹ്റൈനില്‍ നിന്ന് പൈതൃക-സാംസ്കാരിക അതോറിറ്റി ചെയര്‍ പേഴ്​സണ്‍ ശൈഖ മയ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ സന്നിഹിതയായിരുന്നു. ഇസ്​ലാമിക് എഡ്യൂക്കേഷണല്‍^സയൻറിഫിക് ആൻറ്​ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്​ടര്‍ ഡോ. അബ്​ദുല്‍ അസീസ് അത്തുവൈജിരി, ഒ.ഐ.സി ഡയറക്ടര്‍ ഡോ. യൂസുഫ് ബിന്‍ അഹ്​മദ് അല്‍ ഉഥൈമീന്‍, സുഡാന്‍ സാംസ്കാരിക-പാരമ്പര്യ-^ടൂറിസം മന്ത്രിയും നിലവിലെ അധ്യക്ഷനുമായ ഉമര്‍ സുലൈമാന്‍ ആദം തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.

അറബ്-ഇസ്​ലാമിക പാരമ്പര്യവും മൂല്യങ്ങളും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ അവ നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന്​ ശൈഖ മയ വ്യക്തമാക്കി. മുഹറഖ് ഇസ്​ലാമിക സാംസ്കാരിക തലസ്ഥാനമെന്ന ബഹുമതി നേടിയതി​​​െൻറ പശ്ചാത്തലവും അവര്‍ വിശദീകരിച്ചു. വരും തലമുറക്ക് നമ്മുടെ സംസ്കാരവും പാരമ്പര്യവും പകര്‍ന്നു നല്‍കാന്‍ കഴിയുന്ന രൂപത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും മന്ത്രി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളിയ ബഹ്റെന് ഡോ. അബ്​ദുല്‍ അസീസ് ഉഥ്മാന്‍ അത്തുവൈജിരി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story