Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലയാളി പലിശക്കാരുടെ...

മലയാളി പലിശക്കാരുടെ ‘ക്രൂരത’ കേന്ദ്രഗവൺമെൻറി​െൻറ ശ്രദ്ധയിൽപ്പെടുത്തും -പി.കെ. ബിജു എം.പി

text_fields
bookmark_border
മലയാളി പലിശക്കാരുടെ ‘ക്രൂരത’ കേന്ദ്രഗവൺമെൻറി​െൻറ ശ്രദ്ധയിൽപ്പെടുത്തും -പി.കെ. ബിജു എം.പി
cancel

മനാമ: പ്രവാസ ലോകത്ത്​ മലയാളികളായ വട്ടിപ്പലിശക്കാരുടെ അഴിഞ്ഞാട്ടവും കഴിഞ്ഞ ദിവസം ഇരക്ക്​ നേരെ നടന്ന പീഡനവും ഇന്ത്യൻ ഗവൺമ​​െൻറി​​​െൻറ ശ്രദ്ധയിൽപ്പെടുത്തുമെന്ന്​ പി.കെ.ബിജു എം.പി പറഞ്ഞു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ നൽകിയ നിവേദനത്തെ തുടർന്നാണ്​ ബഹ്​റൈനിലെ മലയാളി പലിശലോബിയുടെ പ്രവർത്തനങ്ങൾക്കെതിരെ എം.പി. ശബ്​ദസന്ദേശത്തിലൂടെ പ്രതികരിച്ചത്​. പ്രവാസികളുടെ ഇടയിൽ വലിയ പ്രതിസന്​ധിയായി മാറിയിരിക്കുകയാണ്​ വട്ടിപ്പലിശക്കാരായ മലയാളികളുടെ പ്രവർത്തനം. സാധാരണക്കാരായ പ്രവാസികളുടെ തൊഴിലും നാട്ടിലേക്കുള്ള വരവും ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ പാസ്​പോർട്ട്​ വാങ്ങിവെച്ചുകൊണ്ടാണ്​ ഇൗ പണമിടപാട്​ നിർബാധം നടക്കുന്നത്​.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഇത്തരത്തിലുള്ള നിരവധി വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്​. ബഹ്​റൈനിലെ ചില മലയാളികളാണ്​ മലയാളികളായ ആളുകളെ പലിശയുടെ പേരിൽ പീഡിപ്പിക്കുന്നത്​. ഇൗ കേസിൽ പ്രതികളായവർക്കെതിരെ നടപടി വേണമെന്ന്​ ബഹ്​റൈനിലെ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നു. ഇൗ വിഷയത്തിൽ ഇരകൾക്ക്​ നീതി ലഭിക്കാനായി അടിയന്തിരമായി കേന്ദ്രസർക്കാരുമായി ബന്​ധപ്പെടുകയും ബഹ്​റൈനിലെ ഇന്ത്യൻ എംബസിയ​ുമായി ബന്​ധപ്പെടുകയും ചെയ്യും. പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യക്തികൾക്ക്​ എതിരെ നടപടി വേണം. ഇൗ വിഷയത്തിൽ കേരള പ്രവാസി കമ്മീഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പാർല​െമൻറ്​ അംഗങ്ങളായ തങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നും പി.കെ.ബിജു എം.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story