Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെല്ലുവിളികള്‍...

വെല്ലുവിളികള്‍ അതിജീവിക്കാന്‍ ബഹ്റൈന്‍ ജനതക്ക് സാധ്യമാകും -പ്രധാനമന്ത്രി

text_fields
bookmark_border
വെല്ലുവിളികള്‍ അതിജീവിക്കാന്‍ ബഹ്റൈന്‍  ജനതക്ക് സാധ്യമാകും -പ്രധാനമന്ത്രി
cancel

മനാമ: ഏത് തരം വെല്ലുവിളികളും അതിജീവിക്കാനുള്ള കരുത്ത് ബഹ്റൈന്‍ ജനതക്കുണ്ടെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. പൗര പ്രമുഖരെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ ബഹ്റൈന്‍ നേടിയ എല്ലാ പുരോഗതിക്കും ആധാരം ഏക മനസ്സോടെ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന ജനങ്ങളായിരുന്നു. അത് കൂടുതല്‍ ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണാധികാരികളുടെ നിലപാടുകൾക്ക്​ കരുത്തോടെ പിന്തുണ നൽകുന്ന ജനത രാജ്യത്തി​​​െൻറകരുത്താണെന്നതില്‍ സംശയമില്ല.

എല്ലാ വെല്ലുവിളികളും അതിജീവിച്ച് മുന്നോട്ട് കുതിക്കാന്‍ ബഹ്റൈന് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റും സര്‍ക്കാരും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും നടത്താന്‍ സാധിച്ചത് അഭിമാനകരമാണ്. ജനാധിപത്യ വഴിയില്‍ കൂടുതല്‍ മുന്നേറാന്‍ ഇത് കരുത്തു നല്‍കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്താൻ എത്തിയതും ആഹ്ലാദകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story