Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2018 4:00 PM IST Updated On
date_range 27 May 2019 10:29 AM ISTഇന്ത്യൻ സ്കൂൾ വിദ്യാർഥിനി സ്വർണ്ണം നേടി
text_fieldsbookmark_border
മനാമ: ഗുജറാത്തിലെ വഡോദരയില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ ബാഡ്മിൻറൻ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വിദ്യാർഥിനിക്ക് പുരസ്ക്കാരം. റേച്ചല്‍ ജേക്കബ് ആണ് സ്വര്‍ണം നേടിയത്. ദുബായ് ജൂനിയര്‍ ഇൻറര്‍നാഷണല്‍ സീരീസിലും ഡബിള്‍സ് വിഭാഗത്തില്‍ റേച്ചല്‍ ജേക്കബ് സ്വർണ്ണം നേടിയിരുന്നു. ബഹ്‌റൈന്‍ പെട്രോളിയം കമ്പനി ജീവനക്കാരനായ ജേക്കബ് തോമസിെൻറയും മിരിയം ജേക്കബിെൻറയും മകളാണ് ഇൗ കുട്ടി. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി സജി ആൻറണി, എക്‌സിക്യൂട്ടീവ് അംഗം രാജേഷ് എം എന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി എന്നിവര്‍ റേച്ചല്‍ ജേക്കബിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
