Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘കൈകൂപ്പി...

‘കൈകൂപ്പി യാചിച്ചിട്ടും അവർ എന്നെ മതിവരുവോളം തല്ലിച്ചതച്ചു’

text_fields
bookmark_border
‘കൈകൂപ്പി യാചിച്ചിട്ടും അവർ എന്നെ മതിവരുവോളം തല്ലിച്ചതച്ചു’
cancel

മനാമ: പലിശലോബിയുടെ ക്രൂരമായ മർദനത്തിനും അധിക്ഷേപത്തിനും ഇരയായ പ്രവാസി മലയാളിക്ക്​ ഇപ്പോഴും ഭീതി വി​െട്ടാഴിയുന്നില്ല. കൈകൂപ്പി യാചിച്ചിട്ടും അവർ തന്നെ വെറുതെ വിട്ടില്ലെന്നും അവർ ഇനിയും ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും 43 കാരനായ ഇര ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. മണിക്കൂറുകളോളമാണ്​ എട്ടുപേരടങ്ങുന്ന സംഘം തന്നെ പീഡിപ്പിച്ചത്​. ആത്​മാഭിമാനമുള്ള ഒരാൾക്കും ഒാർക്കാൻ പോലും കഴിയാത്ത ദുരനുഭവങ്ങളാണ്​ തനിക്കുണ്ടായത്​. കഴുത്തിന്​ കുത്തിപ്പിടിക്കുകയും വസ്​ത്രം വലിച്ചുകീറുകയും നെഞ്ചിൽ തുരുതുരെ ഇടിക്കുകയും ചെയ്​തു.

അവരുടെ വീട്ടിലുണ്ടായിരുന്ന സ്​ത്രീകൾ പോലും ത​​​െൻറ അവസ്ഥ കണ്ട്​ സംഘാംഗങ്ങളെ വിലക്കിയിട്ടും അവർ വകവച്ചില്ല. മുറി പൂട്ടി മർദനം തുടർന്നശേഷം, പലിശസംഘം ആവശ്യപ്പെട്ടത്​ തങ്ങൾ നൽകുന്ന കടലാസുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ട്​ നൽകിയാൽ വെറുതെ വിടാമെന്നായിരുന്നു. ജീവൻപോലും അപകടത്തിലാണെന്ന്​ മനസിലായ​േപ്പാൾ അവർ പറഞ്ഞപോലെ എല്ലാം ചെയ്​തു. 500 ദിനാർ പലിശക്ക്​ വാങ്ങിയശേഷം പലിശ ഇനത്തിൽ മാത്രം 840 ദിനാർ നൽകിയിട്ടും വീണ്ടും പലിശയും മുതലും വേണമെന്ന്​ ആവശ്യപ്പെട്ട്​ മാനസിക പീഡനം നടത്തിയതിനെ തുടർന്നാണ്​ പലിശ വിരുദ്ധ സമിതിക്ക്​ പരാതി നൽകേണ്ടി വന്നതെന്നും ഇര പറഞ്ഞു. തുടർന്ന്​ പരാതി അന്വേഷിക്കാൻ പലിശ വിരുദ്ധ സമിതി നേതാക്കൾ തന്നെയുംകൂട്ടി എത്തിയപ്പോഴാണ്​ സംഘം തന്ത്രത്തിൽ​ തങ്ങളെ ബന്ദികളാക്കിയത്​.

മണിക്കൂറുകൾക്ക്​ ശേഷം സാമൂഹിക പ്രവർത്തകരെ മോചിപ്പിച്ചെങ്കിലും തന്നെ മോചിപ്പിക്കാതെ ക്രൂരമായ ആക്രമണമായിരുന്നു നടത്തിയത്​.
ഒടുവിൽ സംഘം പറഞ്ഞപ്രകാരം രേഖകളിൽ ഒപ്പിട്ടുകൊടുത്തിട്ടും ഫോൺ ബലമായി പിടിച്ചുവാങ്ങുകയും സിം കാർഡ്​ മാത്രം തിരികെ തരുകയും ചെയ്​തതായി ഇര വെളിപ്പെടുത്തി. ഇപ്പോഴും താൻ ആക്രമണ ഭീഷണി നേരിടുകയാണെന്നും പ്രതികൾ എന്തുംചെയ്യാൻ മടിക്കാത്തവരാണെന്നും യുവാവ്​ പറയുന്നു. കഴിഞ്ഞ ദിവസം ത​​​െൻറ ഫ്ലാറ്റിനടുത്തായി ഏറെനേരം ഒരു അഞ്​ജാത വാഹനം ചുറ്റിത്തിരിയുന്നത്​ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പലിശസംഘാംഗങ്ങളുടെതാണ്​ ഇൗ വാഹനമെന്ന്​ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story