'മൈന' ക്വാളിറ്റി വാട്ടർ കമ്പനി രക്തദാന ക്യാമ്പ് നടത്തി
text_fieldsമനാമ: അഹമ്മദ് മൻസൂർ അൽ-ആലി ഗ്രൂപ്പിെൻറ ആദ്യ എം.എഫ്.സി.ജി സംരംഭമായ ‘മൈന’5-യു.എസ്.ജി പ്രീമിയം ക്വാളിറ്റി വാട്ടർ കമ്പനിയുടെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് കിംഗ് ഹമദ് ആശുപത്രിയുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഹമ്മദ് മൻസൂർ അൽ-ആലി കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പാട്രിക്ക് വൻസിക് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അഹമ്മദ് ഷുബ്ബാർ (മാനേജിങ് കൺസൽട്ടൻറ്), അജീഷ് സലിം (ബിസിനസ് ഡെവലപ്മെൻറ് മാനേജർ), ജെറി ഹാരിസൺ (സെയിൽസ് മാനേജർ), ഡോ. മദൻ ജയരാമൻ (പ്ലാൻറ് മാനേജർ), ആമീർ അൽ ഖൈധും (എച്ച്.ആർ. മാനേജർ), തൗസീഫ് റഹ്മാൻ (സെക്ടർ ഫിനാൻസ് കൺട്രോളർ), റ്റഫാഡ്സ്വ (മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്), പീറ്റർ മിറ്റർ (സ്‌കഫോൾഡിങ് ഡിവിഷൻ മാനേജർ), ശ്രീജിത്ത് തച്ചംപള്ളി (റീഇൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ മാനേജർ), ശ്രീനിവാസൻ (സെയിൽസ് കോർഡിനേറ്റർ), സ്മിത സതീഷ് (കളക്ഷൻ ഓഫീസർ), ജോമോൻ (എച്ച്.ആർ. ഓഫീസർ) തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
