സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പാത്രിയാര്‍ക്കീസ് ബാവയെ സ്വീകരിച്ചു
text_fieldsമനാമ: സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പാത്രിയാര്‍ക്കീസ് ബാവയെ കിങ് ഹമദ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ പീസ്ഫുള്‍ കോ എക്സിസ്റ്റന്‍സ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ സ്വീകരിച്ചു. വിവിധ മതാശയങ്ങള്‍ക്കിടയില്‍ സംവാദങ്ങളിലൂടെ സമാധാനത്തിൽ എത്തിച്ചേരാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണവും സഹവര്‍ത്തിത്വവും മുഖമുദ്രയായി സ്വീകരിച്ച് മാത്രമേ ലോക ജനതക്ക് ഭാവിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.
ബഹ്റൈനിലെ മത സൗഹാര്‍ദവും സഹിഷ്ണുതയും ഏറെ ശ്രദ്ധേയമാണെന്നും അത് ലോക തലത്തില്‍ പ്രചരിപ്പിക്കാന്‍ സെന്‍ററിന് സാധ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ മത സമൂഹങ്ങളോടും സഹവര്‍ത്തിത്വത്തോടെയുള്ള സമീപനം സ്വീകരിക്കാനുള്ള വിശാല മനസാണ് ബഹ്റൈേൻറത്. ഇക്കാര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടുകളും നയങ്ങളും ഏറെ പ്രോല്‍സാഹനജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ബത്തുല്‍ ഖുര്‍ആനും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
