Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാർലമെൻറ്​, മുൻസിപ്പൽ...

പാർലമെൻറ്​, മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ ശനിയാഴ്​ച

text_fields
bookmark_border
പാർലമെൻറ്​, മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ ശനിയാഴ്​ച
cancel

മനാമ: ബഹ്​റൈനിൽ എങ്ങും ആവേശം പ്രകടമായ പാർലമ​​​െൻറ്​, മുൻസിപ്പൽ തെര​ഞ്ഞെടുപ്പ്​ നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് വോട്ടെടുപ്പ്. രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലാണ്​ പോളിങ് കേന്ദ്രങ്ങൾ. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണെന്ന്​ അധികൃതർ അറിയിച്ചു. അതേ സമയം ഇനി നിശബ്​ദ പ്രചരണത്തിന്​ മണിക്കൂറുകൾ മാത്രമാണുള്ളതിനാൽ, സ്ഥാനാർഥികളും അവരുടെ പ്രവർത്തകരും വോട്ട്​ ഉറപ്പിക്കാനുള്ള അന്തിമഘട്ട പ്രചാരണത്തിലാണ്​.

ഇൗ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വനിത സ്ഥാനാർഥികൾ മത്​സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്​. അതേസമയം ശക്തമായ സുരക്ഷ സന്നാഹങ്ങളാണ്​ തെരഞ്ഞെടുപ്പിനായി അധികൃതർ ഒരുക്കിയിരിക്കുന്നത്​. രാജ്യത്ത്​ പൗരൻമാരും തെരഞ്ഞെടുപ്പിനെ ആവേശകരമായാണ്​ കാണുന്നതെന്നാണ്​ വിലയിരുത്തൽ. സ്ഥാനാർഥികൾ എങ്ങും ബോർഡുകൾ സ്ഥാപിച്ചും പ്രചാരണ കമ്മിറ്റി ആഫീസുകൾ നിർമ്മിച്ചും വോട്ടർമാരെ നേരിട്ടു കണ്ടുമാണ്​ ​പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story