Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജം സയൻസ്...

കേരളീയ സമാജം സയൻസ് ക്വിസ് മൽസരം ശ്രദ്ധേയമായി

text_fields
bookmark_border
കേരളീയ സമാജം സയൻസ് ക്വിസ് മൽസരം ശ്രദ്ധേയമായി
cancel

42 ടീമുകൾ പങ്കെടുത്ത പ്രാഥമിക എഴുത്ത് പരീക്ഷയിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്
മനാമ: ബഹ്റൈൻ കേരളീയ സമാജവും ദേവ്ജിയും സംയുക്തമായി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരം - ക്യൂറിയസ് 2018 ശ്രദ്ധേയമായി. 42 ടീമുകൾ പങ്കെടുത്ത പ്രാഥമിക എഴുത്ത് പരീക്ഷയിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.

വിദ്യാർത്ഥികൾക്ക് വേണ്ടി ജി.സി.സി തലത്തിൽ പ്രസംഗ മത്സരവും സംവാദവും സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള അറിയിച്ചു. ന്യൂ ഇന്ത്യൻ സ്​കൂളിൽ നിന്ന് പങ്കെടുത്ത ഹരിഹർ പ്രദീപ്, മിഷ്ടീ സുഭാഷ്, ദേവിക ബാബു എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂ ഇന്ത്യൻ സ്​കൂളിലെ തന്നെ ശ്രെവിൻ സാജു, ജോമിൽസ് ജോസ്, നയീമ മുഹമ്മദ് എന്നിവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏഷ്യൻ സ്​കൂൾ വിദ്യാർഥികളായ ഹരിശങ്കർ പ്രസാദ്, കപിൽ രാജേഷ്, ശങ്കർ മേനോൻ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള , സമാജം ജനറൽ സെക്രട്ടറി എം.പി. രഘു, ദേവ്ജി പ്രതിനിധി കിരൺ വർഗീസ് തുടങ്ങിയവർ സമ്മാനിച്ചു. സമാജം ക്വിസ് ക്ലബ് കൺവീനർ . ലോഹിദാസ് സ്വാഗതവും സമാജം സയൻസ് ഫോറം കൺവീനർ ശ്രീ. വിനൂപ്​കുമാർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story