സുസ്ഥിര വികസനത്തിന് ലോകം ഒത്തൊരുമിക്കണം -ബാന്‍ കീ മൂണ്‍
text_fieldsമനാമ: സുസ്ഥിര വികസനത്തിന് ലോകം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തിനായുള്ള പ്രിന്‍സ് ഖലീഫ അവാര്‍ഡ് നേടിയ അദ്ദേഹം ബഹ്റൈന്‍ ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ട്. സുസ്ഥിര വികസന അവബോധം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് ശക്തമായ ശ്രമങ്ങള്‍ ആവശ്യമാണ്. രാജ്യത്തിന്‍െറ പുരോഗതിയില്‍ പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടുകള്‍ ഗുണകരമായിട്ടുണ്ട്. മത സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും ബഹ്റൈന്‍ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ആശയഗതികളെ സ്വീകരിക്കുന്നതിനും അവരുമായി സൗഹൃദത്തില്‍ മുന്നോട്ടു പോകുന്നതിനും ബഹ്റൈന്‍ കാണിച്ച മാതൃക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
