നിയമം ലംഘിച്ച് പിടികൂടിയ 2000 കിലോ ചെറിയ മീനുകള്‍ പിടിച്ചെടുത്തു
text_fieldsമനാമ: മല്‍സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന് നടപ്പാക്കുന്ന നടപടിക്രമത്തിെൻറ ഭാഗമായി 2000 കിലോ ചെറു മീനുകള്‍ പിടികൂടിയതായി സമുദ്ര സമ്പദ് വിഭാഗം അറിയിച്ചു. നവംബര്‍ നാല് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 2000 കിലോ ചെറുമല്‍സ്യങ്ങള്‍ കണ്ടെത്തിയത്. മല്‍സ്യ സമ്പത്ത് സംരക്ഷിക്കുന്നതിെൻറ ഭാഗമായി ചെറിയ മല്‍സ്യങ്ങളെ പിടിക്കുന്നതിന് വിലക്കുണ്ട്. വിലക്ക് ലംഘിച്ച് പിടികൂടിയ മല്‍സ്യങ്ങള്‍ വില്പന നടത്തുന്നയിടങ്ങളില്‍ നിന്നാണ് പിടികൂടിയത്.
95 നിയമ ലംഘനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുള്ളത്. പരിശോധകരെ കണ്ട ചില അനധികൃത വ്യാപാരികള്‍ മല്സ്യമുപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. നിയമം ലംഘിച്ചതിെൻറ പേരില്‍ ഇതേവരേയായി 11 മല്‍സ്യബന്ധന ലൈസന്‍സുകള്‍ മരവിപ്പിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി പാലിക്കുമെന്ന് വാഗ്ദാനം ചെയ്ത ചിലര്‍ക്ക് രണ്ടാമതും മല്‍സ്യബന്ധനത്തിന് അനുമതി നല്‍കിയതായി അധികൃതർ വ്യക്തമാക്കി. രണ്ടാമതും നിയമം ലംഘിക്കുന്നവരെ പബ്ലിക് പ്രൊസിക്യൂഷന് മുന്നില്‍ ഹാജരാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഒരു മാസത്തില്‍ കുറയാത്ത തടവും 300 മുതല്‍ 1000 ദിനാര്‍ വരെ പിഴയുമാണ് ഇതിന് ശിക്ഷ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.