സ്വയം വിരമിക്കല്‍ പദ്ധതിയിൽ അപേക്ഷിച്ചത് പൊതു മേഖലയിലെ 9,000 ജീവനക്കാർ
text_fieldsസാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്
മനാമ: പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി ആവിഷ്‌കരിച്ച സ്വയം വിരമിക്കല്‍ പദ്ധതിയില്‍ പൊതു മേഖലയിലെ 9,000 ജീവനക്കാർ ഇതുവരെ അപേക്ഷിച്ചതായി സ്ഥിരീകരണം. സിവില്‍ സര്‍വീസ് ബ്യൂറോയുടെ റിപോർട്ടിലാണ് ഇൗ വെളിപ്പെടുത്തലുള്ളത്. രാജ്യത്തിെൻറ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 10 വർഷമോ അതിന് മുകളിലോ സർവീസുള്ളവർക്കാണ് ഇൗ പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ളത്. അപേക്ഷകള്‍ വിശദമായി പരിശോധിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുമെന്നും ഇതിന് ശേഷം അന്തിമ പട്ടിക പുറത്തുവിടുമെന്നും സിവില്‍ സര്‍വീസ് ബ്യൂറോ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ സായിദ് അല്‍സായിദ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.