Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനവകേരളം വെല്ലുവിളികൾ...

നവകേരളം വെല്ലുവിളികൾ അതിജീവിക്കുക തന്നെ ചെയ്യും -പ്രതിഭ സെമിനാർ

text_fields
bookmark_border

മനാമ : പ്രളയാനന്തര വെല്ലുവിളികൾ അതിജീവിക്കാൻ കേരളം കൂടുതൽ കർത്താർജ്ജിച്ചു മുന്നോട്ടു പോകുമെന്ന് ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി സംഘടിപ്പിച്ച ബഹുജന ചർച്ച വേദി ചൂണ്ടിക്കാട്ടി. കേരളത്തിന് സഹായ ഹസ്​തവുമായി നിരവധി രാജ്യങ്ങൾ മുന്നോട്ടു വന്നപ്പോൾ അത് വാങ്ങുവാൻ സമ്മതിക്കാതിരുന്നത് തികച്ചും അപലപനീയം ആണ് . പ്രവാസികൾ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കേരള പുനർനിർമ്മാണത്തിൽ അണിചേരുവാൻ തയ്യാറായപ്പോൾ മാത്രിമാരുടെ യാത്ര മുടക്കിയതും ഏറെ പ്രതിഷേധാർഹം ആണെന്നും ചർച്ച ചൂണ്ടിക്കാട്ടി.

പ്രതിഭ പ്രസംഗവേദി കൺവീനർ നജീം റിഫ സ്വാഗതം പറഞ്ഞ ചർച്ചയിൽ ലിവിൻ കുമാർ മോഡറേറ്റർ ആയിരുന്നു. സോമൻ ബേബി , സജി മാർക്കോസ് , പി ടി തോമസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു . ലോക കേരള സഭ അംഗങ്ങൾ ആയ സി.വി. നാരായണൻ , സുബൈർ കണ്ണൂർ എന്നിവർ സംസാരിച്ചു. പി ശ്രീജിത്ത് , മഹേഷ് മൊറാഴ , ഷെരിഫ് കോഴിക്കോട് , വർഗീസ് കാരക്കൽ , ഇ എ. സലിം , അനിൽ വേങ്ങോട് , അനിൽ കണ്ണപുരം തുടങ്ങി നിരവധി പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. റാം , അഡ്വക്കറ്റ് ജോയ് വെട്ടിയാടാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . കേരള സർക്കാർ സാലറി ചലഞ്ചിൽ അണിചേരുവാൻ ബഹ്‌റൈൻ പ്രതിഭ ഇതോടൊപ്പം പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain- bahrain news- gulf news
Next Story