ബഹ്റൈനിലെ   തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യം 

10:28 AM
09/11/2018

മനാമ: ബഹ്റൈനില്‍ നടക്കുന്ന പാര്‍ലമെന്‍റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായാണ് നടക്കുന്നതെന്ന് പാര്‍ലമെന്‍റിലെ മനുഷ്യാവകാശ സമിതി വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ  പ്രസ്താവനക്ക് മറുപടിയായാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ ടോം ലാന്‍ോസ് മനുഷ്യാവകാശ സമിതിയില്‍ പങ്കെടുക്കവെയാണ് രണ്ട് അംഗങ്ങള്‍ ബഹ്റൈന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ നല്‍കിയത്. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും അറിയാതെയാണ് അംഗങ്ങള്‍ സംസാരിച്ചിട്ടുള്ളത്.

ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്നതിന് മുമ്പ് മുന്‍ധാരണ വെച്ച് സംസാരിക്കുന്നത് തീര്‍ത്തും ദുരുപദിഷ്ടമാണ്. ഉയര്‍ന്ന ജനാധിപത്യ രാഷ്ട്രങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയോട് സമാനമായ രൂപത്തിലാണ് ബഹ്റൈനിലും നടക്കുന്നത്. ഹമദ് രാജാവി​​െൻറ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനാധിപത്യ വഴിയില്‍ ഏറെ മുന്നോട്ട് പോകാന്‍ ബഹ്റൈന് സാധ്യമായിട്ടുള്ളത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ട് പോകുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി. 

Loading...
COMMENTS