‘കഥവീടി’െൻറ ഉദ്ഘാടനം ഇന്ന് കേരളീയ സമാജത്തിൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ വായനശാലയുടെ കഥ വീടൊരുങ്ങുന്നു. വായനാശീലം അന്യം നിന്നുപോകുന്ന കാലഘട്ടത്തിൽ കുട്ടികളെ ആകർഷകങ്ങളായ കഥകൾ പറഞ്ഞുകൊടുത്തുകൊണ്ടു വായനായിലേക്കു വഴിനടത്താൻ സമാജം വായനശാല വിഭാഗം ഒരുക്കുന്ന കഥ വീടിെൻറ ആദ്യ ഒത്തുചേരൽ ഇന്ന് വൈകീട്ട് എട്ടിന് സമാജം ബാബുരാജ് ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി എം.പി. രഘുവും അറിയിച്ചു. കഥ വീടിെൻറ ഔദ്യോഗിക ഉദഘാടനം കവി മധുസൂദനൻ നായർ സമാജത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചിരുന്നു.
വായനശാല വിഭാഗത്തിെൻറ ഈ പുതിയ കാൽവെപ്പിനെ മുക്തകണ്ഠം പ്രശംസിച്ച കവി പരിപാടിക്ക് എല്ലാ ഭാവുകങ്ങളും നേരുകയും, ‘കഥ വീട്’ എന്ന ആശയം മറ്റു മലയാള സംഘടനകൾക്കും മാതൃകയായി തീരട്ടെ എന്ന് ആശംസിക്കുകയൂം ചെയ്തിരുന്നു. ആറ് മുതൽ 13 വയസ്സുള്ള കുട്ടികളെയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നതെങ്കിലും, താത്പര്യമുള്ള ആർക്കും കഥ വീടിലേക്ക് കടന്നു വരാമെന്നും കുട്ടികൾക്കു പുതിയൊരനുഭവം നൽകുന്ന ഈ പരിപാടിയിലേക്ക് കുട്ടികളെ പറഞ്ഞയക്കാൻ എല്ലാ മാതാപിതാക്കളോടും വിനീതമായി അഭ്യർത്ഥിക്കുന്നതായും ലൈബ്രേറിയൻ അനു തോമസ് ജോൺ, കൺവീനർ ആഷ്ലി കുരിയൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കഥ വീട് കൺവീനർ ശുഭ അജിത്തുമായി (37790279) ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.