Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅലി സൽമാന്​ 25 വർഷം...

അലി സൽമാന്​ 25 വർഷം തടവ്​ ശിക്ഷ

text_fields
bookmark_border
അലി സൽമാന്​  25 വർഷം തടവ്​ ശിക്ഷ
cancel

മനാമ: ഖത്തറുമായി ചേർന്ന്​ ഗൂഡാലോചന നടത്തിയെന്ന കേസിൽ മുൻ പ്രതിപക്ഷ പാർട്ടിയിൽ​െപ്പട്ട അലി സൽമാനെ സുപ്രീം കൗൺസിൽ കോടതി 25 വർഷം തടവിന്​ വിധിച്ചു. ഹൈ​ ക്രിമിനൽ കോടതി വിധിക്കെതിരായ അപ്പീലിലാണ്​ കോടതി വിധി. അൽ വിഖാഫ്​ നാഷണൽ ഇസ്​ലാമിക്​ സൊസൈറ്റി മുൻ സെക്രട്ടറി ജനറലായ അലി സൽമാനും അൽ വിഖാഫ്​ നാഷണൽ ഇസ്​ലാമിക്​ സൊസൈറ്റി മുൻ എം.പിമാരായ ഹസൻ അലി സുൽത്താൻ, അലി അൽ അസ്​വാദ്​ എന്നിവർക്കും ചാരപ്രവർത്തനത്തി​​​െൻറപേരിൽ 25 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്​.

ഖത്തർ ഭരണകൂടവുമായി ചേർന്ന്​ ബഹ്​റൈന്​ എതിരായി പ്രതികൾ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈ​ ക്രിമിനൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ തുടർന്നാണ്​ ​പ്രതികൾക്കെതിരെ സുപ്രീം കൗൺസിൽ കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടത്​. ഹൈക്കോടതി വിധിയിൽ നിരവധി പിഴവുകൾ കടന്നുകൂടിയതായി സുപ്രീം കൗൺസിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story