Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ പ്രതിഭ...

ബഹ്‌റൈൻ പ്രതിഭ ‘ഭൂമിമലയാളം ദിനാചരണം’ നടത്തി

text_fields
bookmark_border

മനാമ: ലോകത്തി​​​െൻറ മുക്കിലും മൂലയിലും വരെ പടര്‍ന്നുകിടക്കുന്ന മലയാളിസമൂഹത്തെ ഭാഷാടിസ്ഥാനത്തില്‍ കോര്‍ത്തിണക്കി ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഭൂമിമലയാളം ദിനാചരണം ബഹ്‌റൈൻ പ്രതിഭ ആചരിച്ചു . സാംസ്​കാരികകാര്യ വകുപ്പിന്​ കീഴില്‍ മലയാള ഭാഷാപഠനവും പ്രചാരണവും പ്രവാസി മലയാളികള്‍ക്കിടയില്‍ നിര്‍വഹിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ മലയാളം മിഷനാണ് ഈ ഉദ്യമത്തിന് പിന്നില്‍. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷ​​​െൻറ സന്ദേശത്തി​​​െൻറ അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ വിഭാവനം ചെയ്​തിരിക്കുന്നത്.

ബഹ്‌റൈൻ പ്രതിഭയിൽ നടന്ന ചടങ്ങിൽ പ്രതിഭ പ്രസിഡൻറ്​ മഹേഷ് മൊറാഴ അധ്യക്ഷൻ ആയിരുന്നു . സെക്രട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. ഫിറോസ് തിരുവത്ര , പ്രദീപ് പത്തേരി എന്നിവർ സാംസ്‌കാരിക പ്രഭാഷണങ്ങൾ നടത്തി. പ്രതിഭ നേതാക്കൾ ആയ പി ടി നാരായണൻ , സി വി. നാരായണൻ , എ.വി. അശോകൻ , ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ ആയ മോഹൻരാജ് , ബിജു എം സതീഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു . പ്രതിഭ സാഹിത്യ വിഭാഗം കൺവീനർ അനഘ രാജീവൻ ഭാഷാ പ്രതിജ്ജ ചൊല്ലിക്കൊടുത്തു . പ്രതിഭ വനിതാ വേദി , ബാലവേദി , സാഹിത്യ വേദി , പ്രസംഗവേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും , കേരള മാതൃകയിൽ ഭാഷാ അക്ഷര ജ്വാല തെളിയിക്കലും അനുബന്ധമായി നടന്നു .


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story