Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശാസ്​ത്ര പ്രതിഭകൾക്ക്​...

ശാസ്​ത്ര പ്രതിഭകൾക്ക്​ ഇന്ത്യൻ എംബസി സ്വീകരണം നൽകി

text_fields
bookmark_border
ശാസ്​ത്ര പ്രതിഭകൾക്ക്​ ഇന്ത്യൻ എംബസി സ്വീകരണം നൽകി
cancel

മനാമ: സയൻസ്​ ഇന്ത്യാ ഫോറം നടത്തിയ ശാസ്​ത്ര പ്രതിഭ പരീക്ഷയിൽ ശാസ്​ത്ര പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാർഥികൾക്ക്​ ബഹ്​റൈൻ ഇന്ത്യൻ എംബസി സ്വീകരണം നൽകി. ഇന്ത്യൻ എംബസി ഹാളിൽ ചേർന്ന ചടങ്ങ്​ ഇന്ത്യൻ അംബാസിഡർ അലോക്​കുമാർ സിൻഹ ഉദ്​ഘാടനം ചെയ്​തു. രാജ്യപുരോഗതിക്ക്​ യുവ ശാസ്​ത്രജ്​ഞൻമാർ വളർന്നു​വരേണ്ടത്​ അനിവാര്യമാണെന്ന്​ അംബാസിഡർ പറഞ്ഞു. ശാസ്​ത്രത്തി​​​െൻറ വളർച്ചക്കും വിദ്യാർഥികളിൽ ശാസ്​ത്രാവബോധം വളർത്തുന്നതിനും സയൻസ്​ ഇന്ത്യാ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന്​ അംബാസിഡർ അലോക്​കുമാർ സിൻഹ പറഞ്ഞു.

ഇന്ത്യൻ എംബസി സെക്കൻറ്​ സെക്രട്ടറി രേണു യാദവ്​, എംബസി കൾച്ചറൽ വിങ്​ പ്രതിനിധി രുദ്രേഷ്​കുമാർ സിംഗ്​ എന്നിവരെ കൂടാതെ സയൻസ്​ ഇന്ത്യ ഫോറം അഡ്വൈസറി ബോർഡ്​ ചെയർമാൻ ഡോ. രവി വാര്യർ, എസ്​.​െഎ.എഫ്​ പ്രസിഡൻറ്​ ഡോ. വിനോദ്​ മണിക്കര, ജനറൽ സെക്രട്ടറി പ്രശാന്ത്​ ധർമരാജ്​, വൈസ്​ പ്രസിഡൻറ്​ രജീഷ്​കുമാർ എന്നിവരും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story