െഎ.വൈ.സി.സി വടംവലി: ആര്യൻസ് ടീം ജേതാക്കളായി
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വടം വലി മൽസരത്തിൽ ആര്യൻസ് ടീം ജേതാക്കളായി. സൽമാനിയ ഗ്രൗണ്ടിൽ ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ബഹ്‌റൈൻ ബ്രദേഴ്സ് ടീം ആയിരുന്നു ഫൈനലിൽ ആര്യൻസിെൻറ എതിരാളികൾ. വടം വലി മൽസരം സാമൂഹിക പ്രവർത്തകൻ ജോസഫ് തോമസ് ഉൽഘാടനം ചെയ്തു. ജൈൻ എൻ.എസ്. മൽസരങ്ങൾ നിയന്ത്രിച്ചു.
സമാപന സമ്മേളനം ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡൻറ് തങ്കച്ചൻ വിതയത്തിൽ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി പ്രസിഡൻറ് ബ്ലസൻ മാത്യു അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി അലൻ ഐസക് സ്വാഗതവും ട്രഷറർ ഷബീർ മുക്കൻ നന്ദിയും അറിയിച്ചു. വിജയികൾക്ക് തങ്കച്ചൻ വിതയത്തിൽ സമ്മാനദാനം നിർവ്വഹിച്ചു. ലൈജു തോമസ് കൺവീനർ ആയിട്ടുള്ള സ്പോർട്സ് വിങ് കമ്മറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഗ്രൗണ്ടിൽ മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണ ശാല പ്രവർത്തിച്ചതും ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
