ഇന്ത്യൻ ടൂറിസത്തിന് ഒരു വർഷംകൊണ്ട് വിപ്ലവകരമായ മാറ്റമുണ്ടായി -കണ്ണന്താനം
text_fieldsമനാമ: ഇന്ത്യൻ ടൂറിസത്തിന് ഒരു വർഷംകൊണ്ട് വിപ്ലവകരമായ മാറ്റമുണ്ടായതായി ഇന്ത്യൻ ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഒൗദ്യോഗിക ആവശ്യത്തിനായി ബഹ്റൈനിൽ എത്തിയ അേദ്ദഹം ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗോള ടൂറിസം വളർന്നത് കേവലം ഏഴ് ശതമാനം മാത്രമാണ്. എന്നാൽ ഇന്ത്യയുടെ വളർച്ച 14 ശതമാനമാണ്. ആഗോള ടൂറിസത്തിൽ നിന്നുള്ള വരുമാനത്തെക്കാൾ ഇന്ത്യക്ക് അഞ്ചിരട്ടി വരുമാനം ഉണ്ടായി. ഇന്ത്യയുടെ വരുമാനത്തിൽ 19.2 ശതമാനം വരുമാനമുണ്ടായി. എന്നാൽ ഇതിൽ താൻ സന്തുഷ്ടനാ
ണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ഇനിയും നേട്ടമുണ്ടാകണം.
കാരണം നി നിരവധി ടൂറിസ്റ്റ് സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. െഎ.എ.എസ് ഉദ്യോഗസ്ഥൻ, എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ച താൻപോലും ഇന്ത്യയുടെ ഒരു ശതമാനം സ്ഥലങ്ങൾ മാത്രമാണ് കണ്ടിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയുടെ ടൂറിസത്തിൽ നിന്നുള്ള വരുമാനം 234 ബില്ല്യൻ കോടിയാണ്. ഇതിൽ വിദേശികളിൽ നിന്നുള്ള വരുമാനം 27 ബില്ല്യൻ ഡോളറാണ്. ഇൗ വരുമാനം നമ്മുടെ ജി.ഡി.പിയുടെ ഒമ്പതുശതമാനം വരും. രാജ്യത്തെ 13 ശതമാനം ആളുകൾ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. വേൾഡ് ടൂറിസം ട്രാവത്സ് ആൻറ് കൗൺസിലിെൻറ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നും മന്ത്രി കണ്ണന്താനം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
