സാംസ്കാരിക മന്ത്രിമാരുടെ ഇസ്ലാമിക സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യമരുളും
text_fieldsമനാമ: സാംസ്കാരിക മന്ത്രിമാരുടെ ഇസ്ലാമിക സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യമരുളുമെന്ന് ഇസ്ലാമിക് എഡ്യൂക്കേഷനല്‍, സയൻറിഫിക് ആന്‍റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് അത്തുവൈജിരി അറിയിച്ചു. അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ളതാണ് സമ്മേളനം. നവംബറില്‍ നടക്കുന്ന സമ്മേളനത്തില്‍ തീവ്രവാദത്തിനെതിരെയുളള പ്രവര്‍ത്തനങ്ങളും അതിെൻറ ഉറവിടം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നത്. ഇസ്ലാമിക, ക്രൈസ്തവ വിശുദ്ധ സ്ഥലങ്ങളിലെ ഇസ്രായേല്‍ കടന്നുകയറ്റവും ഖുദ്സിലെ ചരിത്ര അടയാളങ്ങള്‍ തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്യും. അടുത്ത വര്‍ഷം ടുനീഷ്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകളും നടക്കും.
നിലവില്‍ ലോകത്ത് അസ്ഥിരതയും അശാന്തിയുമാണ് നിലനില്‍ക്കുന്നത്. ധാരാളം സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും കൊണ്ട് മുഖരിതാണ് ലോക രാഷ്ട്രങ്ങള്‍. തെറ്റിദ്ധാരണ പരത്തുകയും അതിെൻറ ചുവടുപിടിച്ച് തെറ്റായ പ്രചാരണങ്ങളും ധാരാളമായി നടന്നു കൊണ്ടിരിക്കുന്നു. ഇസ്ലാമിക സംസ്കാരത്തെ മോശമായി ചിത്രീകരിക്കാനും ഖുര്‍ആനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും അവഹേളിക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് ശക്തമായിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ലോകം നേരിടുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ക്രിയാത്മക ചുവടുവെപ്പുകള്‍ അനിവാര്യമാണെന്ന് കരുതുന്നു. പ്രയോജനകരമായതും കുഴപ്പങ്ങളെ ചെറുക്കുന്ന തരത്തിലുള്ളതുമായിരിക്കണം പ്രതിരോധങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
