സോപാനം വാദ്യസംഗമത്തിെൻറ ഒരുക്കം പുരോഗമിക്കുന്നു
text_fieldsമനാമ: ബഹ്റൈനിലെ വാദ്യകല േപ്രമികൾ കാത്തിരിക്കുന്ന സോപാനം വാദ്യസംഗമത്തിെൻറ ഒരുക്കം പുരോഗമിക്കുന്നു. നവംബർ എട്ട്, ഒമ്പത് ദിവസങ്ങളിലാണ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഗമം നടക്കുന്നത്. മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ , പെരുവനം കുട്ടന്മാരാർ , ശ്രീ.കാഞ്ഞിലശ്ശേരി പത്മനാഭൻ എന്നിവർ നേതൃത്വം നൽകും. കേരളത്തിൽ നിന്നെത്തുന്ന 30 വാദ്യ കലാകാരന്മാരടക്കം 360 ൽ പരം വാദ്യകലാകാരന്മാർ വാദ്യസംഗമം വേദിയിൽ അണിനിരക്കും.
രണ്ടു ദിവസങ്ങളിലായി ഭാരതത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ കേരളീയ മേളകലാപ്രകടനമായിരിക്കുമിത്. ഇടക്കവാദ്യ കലാകാരൻ പെരിങ്ങോടു സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ‘ഇടക്ക വിസ്മയം’ എന്ന പ്രത്യേക പരിപാടിയും, ഡോ: വൈക്കം വിജയലക്ഷ്മിയുടെ സംഗീതപരിപാടിയും അരങ്ങേറും. രണ്ടുദിവസങ്ങളിലായി നടക്കുന്ന വാദ്യസംഗമത്തിൽ പഞ്ചാരി ,പാണ്ടി, അഞ്ചടന്ത മേളങ്ങളിലായി ആറു സ്ത്രീകളും 11 കുട്ടികളും 24 പുരുഷന്മാരുമടക്കം 41 വാദ്യകലാകാരന്മാർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
