‘ബഹ്റൈൻ വികസന-സാമ്പത്തിക രംഗങ്ങളിൽ മുന്നേറ്റമുണ്ടാക്കും’
text_fieldsമനാമ: ബഹ്റൈൻ വികസനരംഗത്തും സാമ്പത്തിക രംഗത്തും വരുംനാളുകളിൽ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വെളിപ്പെടുത്തി. ‘ഗവൺമെൻറ് ഫോറം 2018’ൽ വികസന കാഴ്ച്ചപ്പാടുകളും പദ്ധതികളും വിവരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008 ൽ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിച്ച വിഷൻ 2030 മൂന്ന് പ്രഖ്യാപിത ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ് മുേന്നാട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരത, മത്സരാധിഷ്ഠിതം, നീതി എന്നിവയാണവ. രാജ്യം കഴിഞ്ഞ ദശകത്തിൽ വിവിധ വെല്ലുവിളികളെ നേരിെട്ടങ്കിലും വികസനം ഉറപ്പാക്കാനുള്ള സാമ്പത്തിക അടിത്തറ ഒരുക്കാൻ കഴിഞ്ഞതായും കിരീടാവകാശി ചൂണ്ടിക്കാട്ടി. മുൻവർഷം എണ്ണയിതര മേഖലയിൽ നിന്നുള്ള സാമ്പത്തിക വളർച്ച അഞ്ചുശതമാനമായിരുന്നു. രാജ്യത്ത് ഇൗ വർഷം 650 ദശലക്ഷം ഡോളറിെൻറ വിദേശ നിക്ഷേപം ഉണ്ടാകുമെന്നാണ് കരുതുന്നത്. 2008 ൽ ഇത് 65 ദശലക്ഷമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഗവൺമെൻറ് രാജ്യത്തെ പൗരൻമാരുടെ ജീവിത നിലവാരമുയർത്തുന്നതിനുള്ള കൃത്യമായ പരിപാടികൾ വിഭാവനം ചെയ്തു. സാമ്പത്തിക വികസനരംഗത്തും പുരോഗതിയിലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറെ മുന്നോട്ടുപോകുകയും സ്വകാര്യമേഖലയുടെ വളർച്ചക്ക് പിന്തുണ നൽകുകയും നവീനത പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗവൺമെൻറ് ആക്ഷൻ പ്ലാൻ (2015-2018)െൻറ ഭാഗമായി പാർലമെൻറിൽ കഴിഞ്ഞ വർഷം,
റിയൽ എസ്റ്റേറ്റ് വികസനം ഉൾപ്പെടെയുള്ള നിരവധി പുതിയ നിയമങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബഹ്റൈെൻറ ബജറ്റ് കമ്മി 2030 ഒാടെ ഇല്ലാതാകും. ഇതിനായുള്ള പദ്ധതികൾക്ക് സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് ലഭിച്ച 10 ബില്ല്യൻ ഡോളർ കരുത്താകും. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീ^ഫയുടെ നേതൃത്വത്തിൽ 25,000 പുതിയ ഭവന യൂനിറ്റുകൾ വിതരണം ചെയ്തത് മികച്ച നേട്ടമാണ്. ഇൗ വർഷം 5,000 ഭവനയൂനിറ്റുകൾ കൂടി വിതരണം ചെയ്യും. ഏറ്റവും പുതിയ ആരോഗ്യ ഇൻഷ്വറൻസ് നിയമവും പരിഗണനയിലാണ്. പൗരൻമാർക്കും താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
