കെ.എം.സി.സി മലപ്പുറം പ്രവർത്തക സംഗമം ശ്രദ്ധേയമായി
text_fieldsമനാമ: കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ‘മുന്നൊരുക്കം’ ശ്രദ്ധേയമായി. യോഗത്തിൽ പ്രവാസ ലോകത്ത് ചെയ്യാവുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് സംഗമം അന്തിമ രൂപം നല്‍കി. ചടങ്ങ് സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രവാസി വോട്ടിന്‍റെ ജില്ലാ തല ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ നിർവഹിച്ചു.
പ്രവാസി വോട്ട് രജിസ്ട്രേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസൽ കോട്ടപ്പളി വിശദീകരിച്ചു. സുലൈമാൻ മംഗലം (തവന്നൂർ ), ഗഫൂർ കാളികാവ് (വണ്ടൂർ ), അബ്ദുൽ ഖാദർ ചങ്ങരംകുളം (പൊന്നാനി )എന്നിവർ സംസാരിച്ചു. ഇക്ബാൽ താനൂർ, മുസ്തഫ പുറത്തൂർ, ഷാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡൻറ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ സ്വാഗതവും റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു. പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി നവംബര്‍ 15ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 3349 5982.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.