ബഹ്റൈൻ സാമ്പത്തിക അടിത്തറ ശക്തമാക്കും -കിരീടാവകാശി
text_fieldsമനാമ: സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യോറ്റീവ് 2018 പാനൽ ചർച്ചയിൽ ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പെങ്കടുത്തു. സൗദി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് സൽമാനൊപ്പമായിരുന്നു അദ്ദേഹം സംബന്ധിച്ചത്. മേഖലയില്‍ മല്‍സരാധിഷ്ഠിധ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യോറ്റീവ് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ സാമ്പത്തികമായി പിന്തുണയും സഹായവും നൽകുന്നതിന് സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് രാജ്യങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകി. 2022 ഓടെ ബഹ്റൈെൻറ സാമ്പത്തിക ബജറ്റ് കമ്മി ഇല്ലാതാക്കുമെന്ന് പറഞ്ഞ അദ്ദേഹം ബഹ്റൈെൻറ സാമ്പത്തികാടിത്തറ ശക്തിപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക നവീകരണങ്ങളുടെ ഭാഗമായി സർക്കാർ പ്രവർത്തന ചെലവുകൾ കുറയ്ക്കുക, വെള്ളം, വൈദ്യുതി ചട്ടക്കൂടിന്മേൽ പരിഷ്കരണം, സർക്കാർ ജീവനക്കാർക്ക് ഒരു പുതിയ സ്വമേധയായുള്ള വിരമിക്കൽ സ്കീം, വാറ്റ് അവതരിപ്പിക്കൽ തുടങ്ങിയവ നയമാക്കുന്നതായും പ്രിൻസ് സൽമാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
