സി.എച്ച് അനുസ്മരണ സമ്മേളനം ഇന്ന്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 7.30ന് മനാമ സാന്‍റ്റോക് ഹോട്ടലില്‍ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എ യുമായ സി. മോയിൻ കുട്ടി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം അദ്ദേഹം ബഹ്റൈനിലെത്തി. ബഹ്റൈന്‍ ഇൻറര്‍നാഷണല്‍ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് കെ.എം.സി.സി സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊളാഷ്, ഡോക്യുമെന്‍ററി പ്രദര്‍ശനം, പ്രബന്ധമത്സരം, ചിത്രരചനാ മത്സരം എന്നിവ യും നടക്കും. കൂടാതെ ജില്ലാ കെ.എം.സി.സി യുടെ വിഷന്‍ 33 പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൊതു സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്റൈന്‍ പ്രസിഡൻറ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, മുസ്ലീം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡൻറ് ടി.മുഹമ്മദ് , കെ.എം.സി.സി സംസ്ഥാന ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കേരളീയ സമാജം പ്രസി. പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി ഗ്ലോബല്‍ നേതാവ് രാജു കല്ലുംപുറം തുടങ്ങിയവര്‍ സംബന്ധിക്കും. സി എച്ച് അനുസ്മരണ പരിപാടിയുടെ ഭാഗമായി കെ.എം.സി.സി സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരവും കൊളാഷ് പ്രദര്‍ശനവും ഇന്ന് വൈകിട്ട് ആറു മുതല്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.