ഇന്ത്യൻ സോഷ്യൽ ഫോറം ഒരു മാസം നീണ്ട മെഡിക്കൽ ക്യാമ്പ് നടത്തും
text_fieldsബഹ്റൈൻ : മഹാത്മാ ഗാന്ധിയുടെ 150 ാം വാർഷികത്തിെൻറ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറവും സിറ്റി മാക്സ് ഫാഷനും സംയുക്തമായി അൽ ഹിലാൽ ആശുപത്രിയുടെ സഹകരണത്തോടെ ഒക്ടോബർ 12 മുതൽ നവംബർ -12വരെ ഒരുമാസം നീണ്ട മെഡിക്കൽ കാമ്പയിന് തുടക്കം കുറിച്ചതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാമ്പയിെൻറ ഭാഗമായി ഈ കാലയളവിൽ ബഹ്റൈെൻറ വിവിധ ഭാഗങ്ങളിലായി പുകവലി, മദ്യം, ആത്മഹത്യ, ഹൃദയാഘാതം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യ സെമിനാറുകളും ക്ലാസുകളും, ചർച്ചകളും സംഘടിപ്പിക്കാനും സോഷ്യൽ ഫോറം തീരുമാനിച്ചു.
കൂടാതെ ഒക്ടോബർ 12 ന് സൽമാനിയ മെഡിക്കൽ സെൻററിൽ രക്തദാന ക്യാമ്പ് രാവിലെ ഏഴുമുതൽ ഉച്ചക്ക് 12 വരെ സംഘടിപ്പിക്കും. ഒക്ടോബർ 19 ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഹിലാൽ ആശുപത്രിയുടെ സഹകരണത്തോടുകൂടി നടത്തുന്ന സൗജന്യ വൈദ്യ പരിശോധന അദ്ലിയയിലെ അൽ ഹിലാൽ ആശുപത്രിയിൽ രാവിലെ ഏഴര മുതൽ ഉച്ചക്ക് 12 വരെനടക്കും. ജനറൽ മെഡിസിൻ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, കരൾ, വൃക്ക തുടങ്ങിയവയുടെ 10 ദിനാറിലേറെ ചിലവ് വരുന്ന പരിശോധനകൾ തികച്ചും സൗജന്യമായി ഈ കാമ്പയിെൻറ ഭാഗമായി ക്യാമ്പിൽ നിന്നും ലഭിക്കും. കൂടാതെ പ്രത്യേക ഇളവോടുകൂടിയ സർവീസുകൾ, രോഗ പരിശോധന, മരുന്നുകൾ എന്നിവയും അൽ ഹിലാൽ ഹോസ്പിറ്റലിെൻറ പ്രിവിലേജ് കാർഡു വഴി ഉപഭോക്താവിന് ലഭിക്കുന്നതാണ്.
ബഹ്റൈനിെൻറ എല്ലാ ഭാഗങ്ങളിലും നിന്നും വാഹന സൗകര്യവും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. അലി അക്ബർ ചെയർമാനായും, വൈസ് ചെയർമാൻ ഇർഫാൻ കർണാടക, കരീം തമിഴ്നാട്, കണ്വീനർ റഫീഖ് അബ്ബാസ്. കൂടാതെ വിപുലമായ വിവിധ സബ്കമ്മറ്റിക്കും രൂപം നല്കിയിട്ടുണ്ട്. പരിപാടികളിൽ മുഴുവൻ പ്രവാസികളായ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ അഭ്യർത്ഥിച്ചു. വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ : റഫീഖ് അബ്ബാസ്, സയ്ദ് റഷീദ്, അൽ ഹിലാൽ സി.ഇ.ഒ ഡോ: ശരത്ത് , ആസിഫ് എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 33202833, 33178845. https://goo.gl/PS6fX5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
