ബാലഭാസ്കറിെൻറയും തമ്പി കണ്ണന്താനത്തിെൻറയും വിയോഗത്തിൽ അനുശോചിച്ചു
text_fieldsമനാമ: വയലനിസ്റ്റ് ബാലഭാസ്കറിെൻറയും സംവിധായകൻ തമ്പി കണ്ണന്താനത്തിെൻറയും വിയോഗത്തിൽ ബഹ്റൈൻ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 എഫ്.ആർ.എഫ് അനുശോചിച്ചു. ചലച്ചിത്ര പ്രവർത്തകർക്ക് എന്നും പ്രേരണയും പ്രചോദനവുമായിരുന്ന സംവിധായകനായിരുന്നു തമ്പികണ്ണന്താനം. മലയാള സിനിമയുടെ ചരിത്രത്തിൽ ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള തെൻറ സിനിമകളിലൂടെ അദ്ദേഹം ജനമനസുകളിൽ അനശ്വരനാണെന്ന് പ്രസിഡൻറ് ബിജു ജോസഫ് അഭിപ്രായപ്പെട്ടു.
സംഗീതത്തോടൊപ്പം നിർലോഭമായ സ്നേഹവും പങ്കുവച്ച അതുല്യ കലാകാരനായിരുന്നു ബാലഭാസ്കറെന്ന് സെക്രട്ടറി രഞ്ജിഷ് മുണ്ടയ്ക്കൽ അനുസ്മരിച്ചു. കലാപ്രഭാവം കൊണ്ടും നമ്മെ പ്രചോദിപ്പിക്കുന്ന കലാകാരന്മാർ കാലഘട്ടത്തിെൻറ ആവശ്യമാണ്. വിയോഗം കനത്ത നഷ്ടമാണ് എന്ന് ചീഫ് കോഡിനേറ്റർ അരുൺകുമാർ ആർ പിള്ള നന്ദി പറഞ്ഞു. അനുസ്മരണത്തിൽ വൈസ് പ്രസിഡൻറ് രവി. ആർ.പിള്ള എക്സിക്യുട്ടിവ് അംഗങ്ങളായ അരുൺ പോൾ, അജികുമാർ തുടങ്ങി നിരവധിപേർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.