പാലക്കാട് ആർട്സ് ആൻറ് കൾച്ചറൽ തീയേറ്റർ ആർട്സ് ഫെസ്റ്റ് നടത്തി
text_fieldsമനാമ: പ്രളയക്കെടുതിയിൽ ദുരിതം നേരിടുന്ന കേരളത്തിെൻറ പുനർനിർമാണത്തിനായി പാലക്കാട് ആർട്സ് ആൻറ് കൾച്ചറൽ തീയേറ്ററിെൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ അഞ്ചിന് ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. നൂറിലധികം വിദ്യാർഥികൾ സംബന്ധിച്ചു. സത്യദേവ്, ഹീര ജോസഫ്, ബിജു, സതീഷ് എന്നിവർ വിധികർത്താക്കളായിരുന്നു. ചടങ്ങിൽ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്‌തമായ പിന്തുണ നൽകിയ ഫാത്തിമ അൽ മൻസൂരിയെ പാക്‌ട് ആദരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് എന്നിവർ, കേരളം എത്രയും വേഗം പുനർനിർമിക്കേണ്ടതിെൻറ ആവശ്യകതയെപ്പറ്റിയും അതിൽ പ്രവാസി സമൂഹത്തിെൻറ പങ്കിനെപ്പറ്റിയും സംസാരിച്ചു. ബഹ്ൈറനിലെ മലയാളി സമൂഹത്തിൽ അനാരോഗ്യകരമായി കണ്ടുവരുന്ന ഹൃദ്രോഗം, ആത്മഹത്യ എന്നിവയെയും അതിെൻറ കാരണങ്ങളെ കുറിച്ചും അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഡോക്ടർ ബാബു രാമചന്ദ്രൻ സംസാരിച്ചു. പാലക്കാട് ജില്ലയിൽ വീട് നഷ്ടപ്പെട്ട ഒരാൾക്ക് വീട് വച്ചുകൊടുക്കാനുള്ള തീരുമാനവും അംഗങ്ങൾ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.