വാറ്റിന് പാർലമെൻറിെൻറ അംഗീകാരം
text_fieldsമനാമ: വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) അടക്കം സാമ്പത്തിക മേഖലയില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളാന്‍ ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നിര്‍ദേശ പ്രകാരം പാര്ലമെൻറിെൻറയും ശൂറാ കൗണ്‍സിലിെൻറയും അസാധാരണ യോഗം ചേര്‍ന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ യോഗം ചേരാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെൻറ് യോഗം അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ലയുടെ അധ്യക്ഷതയില്‍ ചേരുകയും ബഹ്റൈെൻറ ഭരണ ഘടനയിലെ 91 ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ അംഗീകാരം നല്‍കുകയും ചെയ്തു.
പാര്‍ലമെൻറ് സാമ്പത്തിക കാര്യ സമിതിയുടെ നിര്‍ദേശത്തിെൻറ വെളിച്ചത്തില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വാറ്റ് സമ്പ്രദായം അംഗീകരിക്കാന്‍ പാര്‍ലമെൻറ് തീരുമാനിക്കുകയും ശൂറ കൗണ്‍സിലിന് കൈമാറുകയും ചെയ്തു. മന്ത്രിമാര്‍, പാര്‍ലമെൻറ് അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ പെന്ഷന് ആനുകൂല്യങ്ങളെ സംബന്ധിച്ച നിയമത്തിലും മാറ്റം വരുത്താന്‍ നിര്‍ദേശമുണ്ട്. രാജ്യത്തെ സാമ്പത്തികാവസ്ഥ സന്തുലിതമാക്കുന്നതിന് അനുഗുണമായ രൂപത്തിലുള്ള തീരുമാനമാണ് പാര്‍ലമെൻറ് എടുത്തിട്ടുള്ളത്.
2018--2022 കാലഘട്ടത്തില്‍ സാമ്പത്തിക മേഖലയില്‍ സൗദി, കുവൈത്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാഷ്ട്രങ്ങളും അറബ് നാണയ നിധിയും പരസ്പരം സഹകരിക്കുന്നതിനും പാര്‍ലമെന്റ് അംഗീകാരം നല്കി. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷം പുതിയ പാര്‍ലമെന്റ് നിലവില്‍ വരുന്നതിന് കാലതാമസം എടുക്കുന്നതിനാലും എത്രയും പെട്ടെന്ന് വാറ്റ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനാലുമാണ് അടിയന്തിര സ്വഭാവത്തില്‍ അസാധാരണ പാര്‍ലമെൻറ്, ശൂറാ കൗണ്‍സില്‍ ചേരാന്‍ ഹമദ് രാജാവ് അംഗീകാരം നല്‍കിയതെന്നാണ് കരുതുന്നത്. ഒക്ടോബര്‍ മുതല്‍ വാറ്റ് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
