Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെച്​നിയയുമായുള്ള...

ചെച്​നിയയുമായുള്ള ബന്ധം സുദൃഢമാക്കി ശൈഖ് ഖാലിദ് ബിന്‍ ഹമദി​െൻറ സന്ദര്‍ശനം

text_fields
bookmark_border
ചെച്​നിയയുമായുള്ള ബന്ധം സുദൃഢമാക്കി  ശൈഖ് ഖാലിദ് ബിന്‍ ഹമദി​െൻറ സന്ദര്‍ശനം
cancel

മനാമ: ചെച്​നയയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും ‘ഗ്രോസ്നി’ പട്ടണത്തി​​​െൻറ 200 ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനുമായി യുവജന-കായിക കാര്യ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാനും ബഹ്റൈന്‍ അത്ലെറ്റിക് ഫെഡറേഷന്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ ചെച്​നിയയിലത്തെി. ചെച്​നിയന്‍ പ്രസിഡൻറ്​ റമദാന്‍ അഹ്മദ് ഖദിറോവി​​​െൻറ ക്ഷണ പ്രകാരമാണ് സന്ദര്‍ശനം. ഗ്രൂസ്​നി വിമാനത്താവളത്തിലത്തെിയ അദ്ദേഹത്തെ പ്രസിഡൻറ്​ റമദാന്‍ ഖദിറോവി​​​െൻറ നേതൃത്വത്തില്‍ ഊഷ്​മള സ്വീകരണം നല്‍കി. ചെച്​നിയന്‍ പ്രധാനമന്ത്രി, മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, റഷ്യയിലെ ബഹ്റൈന്‍ സ്ഥാനപതി അഹ്മദ് അബ്ദുറഹ്മാന്‍ അസ്സാആത്തി എന്നിവരും സ്വീകരണച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഒൗദ്യോഗിക സ്വീകരണ പരിപാടികള്‍ക്ക് ശേഷം പ്രസിഡന്‍റ് ഖദിറോവുമായി കൂടിക്കാഴ്​ചയും ചര്‍ച്ചയും നടത്തുകയും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വിലയിരുത്തുകയും ചെയ്​തു. ചെച്നിയ വിവിധ മേഖലകളില്‍ നേടിയെടുത്ത വളര്‍ച്ചയും പുരോഗതിയും അസൂയാര്‍ഹമാണെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. റമദാന്‍ ഖദിറോവി​​​െൻറ നേതൃത്വത്തില്‍ രാജ്യത്തിന് കൂടുതല്‍ പുരോഗതിയും ക്ഷേമവും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്​തു. ഇരു രാജ്യങ്ങളിലെയും ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.

ചെച്​നിയയുടെ വികസനത്തിലും വളര്‍ച്ചയിലും ഖദിറോവിന്‍​​​െൻറ കാഴ്​ചപ്പാടുകളും നയങ്ങളും ഏറെ ശ്രദ്ധേയമാണെന്ന് ശൈഖ് ഖാലിദ് വ്യക്തമാക്കി. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തി​​​െൻറ ശ്രമങ്ങള്‍ക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്​തു. നേരത്തെ നടത്തിയ അദ്ദേഹത്തി​​​െൻറ ബഹ്റൈന്‍ സന്ദര്‍ശനവും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്​ചയും ചര്‍ച്ചയും ഇതിന് ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വിലയിരുത്തി. കൂടുതല്‍ ആയുരാരോഗ്യത്തോടെ രാജ്യത്തി​​​െൻറ ഭാസുരമായ ഭാവിക്കായി പ്രവര്‍ത്തിക്കാന്‍ ഖദിറോവിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് ഖദിറോവിന് ശൈഖ് ഖാലിദ് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story