രൂപയുടെ മൂല്ല്യതകർച്ച; മണി എക്സ്ചേഞ്ചുകളിൽ തിരക്ക് തുടരുന്നു
text_fieldsമനാമ: ഇന്ത്യൻ രൂപക്ക് മൂല്ല്യം കുറയുന്നതിനാൽ മണി എക്സ്ചേഞ്ചുകളിലേക്ക് പണം അയക്കാനുള്ള പ്രവാസികളുടെ തിരക്ക് തുടരുന്നു. ഒരു ബഹ്റൈൻ ദിനാറിെൻറ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് ഇന്നലെ 195 രൂപക്ക് മുകളിലായി. കഴിഞ്ഞ മാസം ആറിന് ഒരു ബഹ്റൈൻ ദിനാറിന് 189.50 ഇന്ത്യൻ രൂപയാണ് എക്സ്ചേഞ്ച് നിരക്കിലൂടെ ലഭിച്ചത്. തുടർന്ന് അത് 190 ലേക്കും 193 ലേക്കും പോയശേഷം സെപ്തംബർ അവസാനത്തോടെ 192ലേക്ക് എത്തി. ഒക്ടോബറിെൻറ തുടക്കത്തോടെ രൂപയുടെ മൂല്ല്യംഇടിയുന്നത് റെക്കോർഡിലേക്ക് പോയതോടെയാണ് ഒരു ബഹ്റൈൻ ദിനാറിന് 195 ഇന്ത്യൻ രൂപയിലേക്ക് കൂടുതലായി എത്തിയത്.
മണി എക്സ്ചേഞ്ചുകൾ പലതും നേരിയ വിത്യാസത്തിലാണ് നിരക്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് മണി ട്രാൻസ്ഫർ എക്സ്ചേഞ്ചുകൾ തങ്ങളുടെ നിരക്ക് എസ്.എം.എസുകളായും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അറിയിപ്പുകളായും നൽകുന്നുണ്ട്. അതിനിടെ നിരക്കിൽ ഇനിയും വിത്യാസം ഉണ്ടാകുമെന്നും രൂപയുടെ മൂല്ല്യം ഇനിയും ഇടിേഞ്ഞക്കുമെന്നും സൂചനകളുണ്ട്. എന്നാൽ ഇന്ത്യൻ രൂപയുടെ മൂല്ല്യം ഇടിയുന്നതും അതിനെ തുടർന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കൂടുതൽ ലഭിക്കുന്നതും പ്രവാസികൾക്കിടയിൽ സന്തോഷമൊന്നും ഉണ്ടാക്കുന്നില്ല. നമ്മുടെ രൂപയുടെ മൂല്ല്യം കുറയുന്നതിന് അനുസരിച്ച് നാട്ടിൽ ജീവിതച്ചെലവുകൾ കുത്തനെ കൂടുന്നു. അതിെൻറ ഭാഗമായ ബാധ്യതകൾ വർധിക്കുന്നു. ഇവിടെ പണം അയക്കുേമ്പാൾ കിട്ടുന്ന റേറ്റ് നിരക്കിനെക്കാളും മൂന്നും നാലും ഇരട്ടി അധികതുകയാണ് പ്രതിദിന ആവശ്യങ്ങളിൽ വന്നുചേർന്നതെന്നും പ്രവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
