സാധു കൊച്ചുകുഞ്ഞു ഉപദേശി സംഗീത സായാഹ്നം
text_fieldsമനാമ: ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ് ഇടവക മിഷെൻറയും ചര്‍ച്ച് ക്വയറിെൻറയും സംയുക്താഭിമുഖ്യത്തില്‍ സാധു കൊച്ചുകുഞ്ഞു ഉപദേശി സംഗീത സായാഹ്നം ഇന്ന് വൈകിട്ട് നടത്തും. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയില് ജനിച്ച, മാര്‍ത്തോമ്മാ സഭയിലെ സുവിശേഷ പ്രഘോഷകനായിരുന്ന മൂത്താംപാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളിലും ദൈവത്തെ പാടി സ്തുതിക്കുന്ന ഗാനങ്ങള്‍ രചിച്ച് അനേകര്‍ക്ക് ആശ്വാസമായി എന്നത് ചരിത്ര പ്രാധാന്യമുള്ളതാണെന്ന് സംഘാടകർ പറഞ്ഞു.
ദുഃഖത്തിെൻറ പാന പാത്രം, എെൻറ ദൈവം മഹത്വത്തില്‍, ക്രൂശിന്മേല് ക്രൂശിന്മേല്, എെൻറ സമ്പത്തെന്നു ചൊല്ലുവാന്‍, എെൻറ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തുടങ്ങി അനേകം ഗാനങ്ങള്‍ ഇന്നും തലമുറകള്‍ ഏറ്റുപാടുന്നുണ്ട്. സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ സംഗീത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ പറഞ്ഞു. വൈകിട്ട് ആറിന് സനദിലുള്ള മാര്‍ത്തോമ്മാ കോപ്ലക്സിലാണ് പരിപാടി. അദ്ദേഹത്തിെൻറ ഉദാത്തമായ ജീവിതം അടുത്തറിയാന്‍ ഉതകുന്ന ഡോക്കുമെൻററിയുടെ പ്രദര്‍ശനവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ 39476838, 39031542 എന്നീ നമ്പരുകളില്‍ നിന്ന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
