സഹായിച്ചവർക്ക് നന്ദി പറഞ്ഞ് വിനോദ് കുമാർ നാട്ടിലേക്ക് മടങ്ങി
text_fieldsമനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ കാരുണ്യത്തിലൂടെ ദുരിതജീവിതത്തിന് അറുതിയായ ആലപ്പുഴ സ്വദേശി വിനോദ്കുമാർ (65) ഇന്നലെ നാട്ടിലേക്ക് മടങ്ങി. സാമ്പത്തിക പ്രശ്നത്തിൽ യാത്രാനിരോധനം ഏർപ്പെടുത്തപ്പെട്ടതും രോഗവും പട്ടിണിയുമുൾപ്പെടെയുള്ള വിഷയങ്ങളാൽ വലഞ്ഞിരുന്ന വിനോദിെൻറ ജീവിതം സാമൂഹിക മാധ്യമങ്ങളിൽ വഴിയാണ് പുറംലോകത്തിെൻറ ശ്രദ്ധയിൽ എത്തിയത്. ഇതിനെ തുടർന്ന് പത്രങ്ങൾ വിനോദ്കുമാറിെൻറ ജീവിതം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് ബഹ്റൈൻ പ്രാധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇൗ വിഷയം എത്തിയതും എത്രയുംവേഗം വിനോദ്കുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടിക്ക് അദ്ദേഹം ഉത്തരവിട്ടതും. ഇതിനെ തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ അദ്ദേഹത്തിന് നാട്ടിലേക്ക് പോകാനും കഴിഞ്ഞു.
ബഹ്റൈൻ പ്രധാനമന്ത്രിക്കും രാജകുടുംബത്തിനും സഹായിച്ച മലയാളികൾക്കും എല്ലാം നന്ദി പറഞ്ഞാണ് വിനോദ്കുമാർ വിമാനം കയറിയത്. അദ്ദേഹത്തിെൻറ വിഷയം സമൂഹത്തിെൻറ മുന്നിലെത്തിച്ച തിരുവനന്തപുരം സ്വദേശി ഷിജുവേണുഗോപാൽ വിമാനത്താവളത്തിൽ യായ്രയാക്കാൻ എത്തിയിരുന്നു. നിർഭാഗ്യങ്ങളുടെ കഥനങ്ങളാണ് വിനോദ്കുമാെൻറ ഇതുവരെയുള്ള ജീവിതം. ഇതിനാണ് താത്ക്കാലികമായെങ്കിലും മോചനം ലഭിച്ചിരിക്കുന്നത്. മധ്യവർഗ കുടുംബത്തിൽ ജനിക്കുകയും ഗണിതശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്ത വ്യക്തിയാണ് വിനോദ്.
വളരെ ചെറുപ്പത്തിൽ ബോംബെയിൽ ജോലി ലഭിക്കുകയും ചെയ്തു. എങ്കിലും തുടർന്നുള്ള പല സംഭവങ്ങളും ഇദ്ദേഹത്തിന് ആഘാതങ്ങളായി. അച്ഛൻ ബോംബെയിൽ സൈനിക ഒാഫീസറും അമ്മ നാട്ടിൽ ഹൈസ്കൂൾ അധ്യാപികയുമായിരുന്നു. ആലപ്പുഴ എസ്.ബി കോളജിൽ നിന്ന് 1974 ൽ ഗണിതശാസ്ത്ര ബിരുദമെടുത്തശേഷം ബോംബെയിലേക്ക് പോയി ഒരു കമ്പനിയിൽ ജോലി നേടി. ഒരു വർഷം കഴിഞ്ഞപ്പോൾ കുടുംബപ്രശ്നങ്ങൾ കാരണം വിനോദിെൻറ അച്ഛൻ നാടുവിട്ടുപോയതാണ് വിനോദിനെ നിരാശപ്പെടുത്തിയത്. അച്ഛനെ കുറിച്ച് പലയിടങ്ങളിലും അന്വേഷണങ്ങളും നടത്തിയെങ്കിലും അദ്ദേഹത്തിന് എന്തുസംഭവിച്ചു ഇപ്പോഴും അറിവില്ല. അച്ഛനെ കാണാനായതിനുശേഷം 13 വർഷം കഴിഞ്ഞ് നാട്ടിലെത്തി വിനോദ് വിവാഹം കഴിച്ചു. 15 ദിവസം ഒരുമിച്ച് താമസിച്ചശേഷം ഗൾഫിലേക്ക് വന്നെങ്കിലും ചില കുടുംബപ്രശ്നങ്ങൾ തലപ്പൊക്കിയതോടെ വീണ്ടും ദുർവിധിയുടെ ഇരയായി.
അതിെൻറ പേരിൽ 21 വർഷങ്ങൾക്കുശേഷമാണ് ഭാര്യയെ കാണാൻ പറ്റിയത്. ഭാര്യ സുധർമ്മയെ ബഹ്റൈനിലേക്ക് കൊണ്ടുവന്നു നാല് വർഷം സന്തോഷത്തോടെ ജീവിച്ചു. തുടർന്ന് നാട്ടിലേക്ക് പോകണമെന്ന ഭാര്യയുടെ ആഗ്രഹം കാരണം അവരെ നാട്ടിൽ അവരുടെ ബന്ധുവിെൻറ വീട്ടിലാക്കി തിരിച്ചുവന്നു. ബഹ്റൈനിൽ തെൻറ തൊഴിലുടമയുമായുള്ള ചില കോടതി കേസുകൾ ഉണ്ടായപ്പോൾ വീണ്ടും ജീവിതം മാറി മറിഞ്ഞു. ഒടുവിൽ മാസങ്ങൾക്ക് മുെമ്പ തൊഴിൽ നഷ്ടപ്പെട്ടതും ഫോൺ കമ്പനിയിൽ നിന്നുള്ള സാമ്പത്തിക ഇടപാടിെൻറ േപരിൽ യാത്രാനിരോധനം വന്നതും വിനോദിെൻറ ജീവിതം കൂടുതൽ കഷ്ടപ്പാടിലാക്കുകയായിരുന്നു.
പട്ടിണിയും അലച്ചിലും കാരണം പ്രകൃതാവസ്ഥയിലായ വിനോദിന് ഒടുവിൽ നൻമയുള്ള നിരവധിപേരുടെ ഇടപെടലാണ് താങ്ങായത്. ജൻമനാട്ടിലേക്ക് തിരിച്ചപ്പോഴും തനിക്ക് കയറി ചെല്ലാൻ ഒരു വീടില്ല എന്ന സങ്കടം ഇദ്ദേഹത്തിനുണ്ട്. മുമ്പ് നാട്ടിൽപോയപ്പോൾ ലോഡ്ജ് മുറിയിലാണ് താമസിച്ചിരുന്നതെന്നും ഇദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് വെളിപ്പെടുത്തി. ഭാര്യക്കൊപ്പം ഇനിയുള്ള കാലം സമാധാനത്തോടെ എവിടെയെങ്കിലും കഴിയണം. തെൻറ ചികിത്സ നടത്തണം. എന്നാൽ ഇതിനുള്ള സാമ്പത്തികമൊന്നും ഇല്ല. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. വിനോദ്കുമാറിെൻറ വാക്കുകളിൽ സങ്കടം കുരുങ്ങിക്കിടക്കുന്നു. വിനോദ്കുമാറിെൻറ ഭാര്യ അവരുടെ ബന്ധുവീടിലാണ് താമസം. ഇൗ ദമ്പതികൾക്ക് മക്കളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
