ബഹ്റൈനിൽ അന്താരാഷ്ട്ര കന്നട സാഹിത്യ സമ്മേളനം ഒക്ടോബർ അഞ്ച് മുതൽ
text_fieldsമനാമ: കന്നട ബഹ്റൈൻ അന്താരാഷ്ട്ര കന്നട സാഹിത്യ സമ്മേളനം ഒക്ടോബർ അഞ്ച്, ആറ് തിയ്യതികളിലായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കന്നട സാഹിത്യ പരിഷത്ത് ബംഗളൂരു, കന്നട യൂനിവേഴ്സിറ്റി ഹംപി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം കർണ്ണാടക സാംസ്കാരിക മന്ത്രി ഡോ.ജയമാല ഉദ്ഘാടനം ചെയ്യും.
ബംഗളൂരു കന്നട സാഹിത്യ പരിഷത് പ്രസിഡൻറ് ഡോ.മനു ബലിഗർ അധ്യക്ഷത വഹിക്കും. കർണ്ണാടക നഗരവികസന, ഭവന മന്ത്രി യു.ടി ഖാദർ, കന്നട ചലച്ചിത്രനടൻ അരുൺ സാഗർ എന്നിവർ അതിഥികളായി പെങ്കടുക്കും. ഗുദൈബിയ ഇന്ത്യൻ ക്ലബിലാണ് സാഹിത്യ സമ്മേളനം നടക്കുക. ഇതാദ്യമായാണ് ബഹ്റൈനിൽ വിപുലമായ രീതിയിൽ കന്നട സാഹിത്യ സമ്മേളനം നടത്തുന്നത്. പ്രദീപ് ഷെട്ടി, കിരൺ ഉപാധ്യായ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
